Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു ജനത...

ഒരു ജനത കാത്തിരിക്കുന്നു; പ്രിയ സൈനികന്‍റെ മടങ്ങി വരവിനായി

text_fields
bookmark_border
pk sainudheen
cancel
camera_alt

പി.​കെ. സൈ​നു​ദ്ദീ​ൻ

കൊ​ച്ചി: പ്രാ​ർ​ഥ​ന മു​ഖ​രി​ത​മാ​യി​രു​ന്നു അ​വ​രു​ടെ പ​ക​ലി​ര​വു​ക​ൾ... എ​ല്ലാ ക​ണ്ണു​ക​ളും ഒ​രി​ട​ത്തേ​ക്ക്, കാ​തോ​ർ​ത്ത​തൊ​ക്കെ​യും പ്ര​തീ​ക്ഷ​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്... കാ​ത​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്ന ആ​ശ്വാ​സ വാ​ർ​ത്ത​യാ​ണ് ഒ​രു ജ​ന​ത തേ​ടു​ന്ന​ത്. സി​ക്കി​മി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ആ​റ് സൈ​നി​ക​രി​ൽ ഒ​രാ​ളാ​യ പി.​കെ. സൈ​നു​ദ്ദീ​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി ഓ​രോ​നി​മി​ഷ​ത്തെ​യും പ്രാ​ർ​ഥ​ന​യാ​ക്കു​ക​യാ​ണ് ല​ക്ഷ​ദ്വീ​പ് ജ​ന​ത.

അ​ങ്ങ​ക​ലെ സൈ​ന്യം തി​ര​ച്ചി​ൽ തു​ട​രു​മ്പോ​ൾ പ്ര​തീ​ക്ഷ​യോ​ടെ അ​വ​ർ ശു​ഭ​വാ​ർ​ത്ത​ക്കാ​യി കാ​തോ​ർ​ക്കു​ന്നു. ല​ക്ഷ​ദ്വീ​പി​ലെ ആ​ന്ത്രോ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ​യും മു​ത്തു​ബീ​യു​ടെ​യും മ​ക​നാ​ണ് സൈ​നു​ദ്ദീ​ൻ. ആ​ർ​മി 12 മ​ദ്രാ​സ് യൂ​നി​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ർ സൈ​നു​ദ്ദീ​ന്‍റെ ഭാ​ര്യ റ​ഫ്ഖാ​ന ബീ​ഗ​ത്തെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട വി​വ​രം വി​ളി​ച്ച​റി​യി​ച്ച​ത്. മൂ​ന്നു​വ​യ​സു​കാ​രി മ​ക​ൾ ഷെ​ഹ്ലി​മ​യു​മൊ​ത്ത് താ​ങ്ങാ​നാ​കാ​ത്ത വി​ഷ​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് കു​ടും​ബം. സം​ഭ​വം അ​റി​യു​മ്പോ​ൾ സൈ​നു​ദ്ദീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ കോ​ഴി​ക്കോ​ടാ​യി​രു​ന്നു. അ​വ​ർ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് മ​ട​ങ്ങി.

സൈ​നി​ക​നാ​കാ​ൻ ചെ​റു​പ്പം മു​ത​ലേ ആ​ഗ്ര​ഹി​ച്ച് പ​ഠ​ന​വും പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​യാ​ണ് സൈ​നു​ദ്ദീ​നെ​ന്ന് സു​ഹൃ​ത്ത് അ​ഡ്വ. ആ​ർ. അ​ജ്മ​ൽ പ​റ​ഞ്ഞു. സൈ​നു​ദ്ദീ​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ബ​ന്ധു​വാ​യ കു​ഞ്ഞി​ക്കോ​യ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​യി​രു​ന്നു സൈ​നു​ദ്ദീ​ന്‍റെ വി​വാ​ഹം. മ​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ഴ്സ​റി​യി​ൽ പ​ഠ​നം ആ​രം​ഭി​ച്ചു.

മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്ന് ല​ക്ഷ​ദ്വീ​പ് എം.​പി ഹം​ദു​ല്ല സ​ഈ​ദ് പ​റ​ഞ്ഞു. ത​ന്‍റെ അ​ടു​ത്ത അ​യ​ൽ​വാ​സി​യാ​ണ് സൈ​നു​ദ്ദീ​നെ​ന്നും ചെ​റു​പ്പം മു​ത​ൽ അ​റി​യാ​മെ​ന്നും മു​ൻ എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ പ​റ​ഞ്ഞു.

Show Full Article
TAGS:Landslide missing soldier 
News Summary - Sikkim: Landslide hits army camp in Lachen, 3 soldiers killed, 6 missing
Next Story