Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എം.എ ജനിതക...

എസ്.എം.എ ജനിതക രോഗികൾക്ക് ആശ്വാസം; ചികിത്സക്കായി 30 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

text_fields
bookmark_border
K.N. Balagopal
cancel
camera_alt

കെ.എൻ. ബാലഗോപാൽ

Listen to this Article

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനും മരുന്ന് ഉറപ്പുവരുത്തിനുമായി 30 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി 2024ൽ സംസ്ഥാന സർക്കാർ രൂപം നൽകിയ 'കെയർ' പദ്ധതിയുടെ ഭാഗമായാണ് പണം വകയിരുത്തിയത്.

സംസ്ഥാനത്ത് എസ്.എം.എ രോഗികളുടെ എണ്ണത്തിൽ കൂടുതലും കുരുന്നുകളാണ്. ചികിത്സക്കായി നേരത്തെ പണം കണ്ടെത്തിയിരുന്നത് ക്രൗഡ് ഫണ്ടിങ് വഴിയായിരുന്നു. മെഡിക്കൽ കമ്പനികളുമായി നേരിട്ട് സംസാരിച്ച് കുറഞ്ഞ വിലയിൽ മരുന്നെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നിരുന്നാലും സൗജ്യമായി മരുന്നുകൾ ലഭ്യമാക്കി കെയർ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ഇത്തരത്തിൽ ഫണ്ട് വകയിരുട്ടിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Show Full Article
TAGS:Spinal Muscular Atrophy (SMA) state government KN Balagopal finance minister 
News Summary - SMA genetic relief; State government allocates Rs 30 crore for treatment
Next Story