ബി.ജെ.പിയെ എട്ടുനിലയിൽ പൊട്ടിച്ചവരെ നെഞ്ചേറ്റി സോഷ്യൽമീഡിയ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കസേര വരെ ഒരുക്കി കാത്തിരുന്ന ബി.ജെ.പിയെ നിലംതൊടാൻ അനുവദിക്കാതെ േതാൽപിച്ച പുലിക്കുട്ടികളെ പാർട്ടിഭേദമില്ലാതെ നെഞ്ചേറ്റി സോഷ്യൽ മീഡിയ. നേമത്ത് കുമ്മനത്തെ മലർത്തിയടിച്ച് മണ്ഡലം തിരിച്ചു പിടിച്ച സി.പി.എം സ്ഥാനാർഥി വി.ശിവൻകുട്ടി, മഞ്ചേശ്വരത്ത് ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ കെ. സുരേന്ദ്രനെ നിലംതൊടാതെ പറപ്പിച്ച മുസ്ലീം ലീഗിെൻറ എ.കെ.എം. അഷറഫ്, എം.എൽ.എ ഓഫിസ് അടക്കം നിർമിച്ച് ഭാവി മുഖ്യമന്ത്രിയായി നിറഞ്ഞാടിയ മെട്രോമാൻ ഇ. ശ്രീധരനെ പാളംതെറ്റിച്ച പാലക്കാട്ടെ ഷാഫി പറമ്പിൽ, തൃശൂരിനെ എടുക്കാൻ ശ്രമിച്ച സിനിമാതാരം സുരേഷ്ഗോപി എം.പിയെ 'പട'മാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ എന്നിവരെയാണ് ഇടത്, വലത് ഭേദമില്ലാതെ സോഷ്യൽ മീഡിയ ആഘോഷിച്ചത്.
ഫേസ്ബുക്കിലെ ഇടത് സൈബർപോരാളിയായ 'പോരാളി ഷാജി' ഷാഫിയെ അഭിനന്ദിച്ച് പോസ്റ്റർ വരെ പുറത്തിറക്കി. ഷാഫിയുടെ 'നന്ദി' പോസ്റ്റിൽ സി.പി.എം അണികൾ ഉൾപ്പെടെ കമന്‍റുകൾ നിർലോഭം ചൊരിഞ്ഞു. ശിവൻകുട്ടിക്കും ബാലചന്ദ്രനും എ.കെ.എം. അഷറഫിനും ഇതേ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. ബി.ജെ.പിക്ക് ലഭിക്കുമായിരുന്ന പരമാവധി വോട്ടുകൾ സമാഹരിച്ച് നേമത്ത് മത്സരം കടുപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരനെയും അഭിനന്ദിക്കാൻ മറന്നില്ല. ബി.ജെ.പിയോടൊപ്പമാണെന്ന് പറഞ്ഞ് വർഗീയത പറഞ്ഞ് വോട്ട് തേടിയ പൂഞ്ഞാറിലെ സ്ഥാനാർഥി പി.സി. ജോർജ്ജ് ഇക്കുറി തോൽവി രുചിച്ചതും സോഷ്യൽമീഡിയ ആഘോഷിച്ചു.
പാർട്ടിഭേദമില്ലാതെ പ്രത്യക്ഷപ്പെട്ട ചില അഭിനന്ദനക്കുറിപ്പുകൾ:
'നേമത്ത് ശിവൻകുട്ടിക്കും പാലക്കാട്ട് ഷാഫിക്കും വേണ്ടി പ്രാർത്ഥിച്ച ഇടതും വലതും ഹൃദയത്തിൻ്റെ ഒരുമയാണ് ഈ നാടിൻ്റെ നൻമയും സൗന്ദര്യവും.
അഭിനന്ദനങ്ങൾ...'
'നൂറുസീറ്റിൽ വിജയമുറപ്പിച്ചതിന് ശേഷം, നേമത്ത് ആകെ വിരിഞ്ഞ താമര ശിവൻ കുട്ടി അരിഞ്ഞുവീഴ്ത്തിയ സന്തോഷത്തിലും, പാലക്കാട് ബി.ജെ.പി സാധ്യതയായ ശ്രീധരനെ കോൺഗ്രസുകാരനായ ഷാഫി പറമ്പിൽ തോൽപിച്ച് വരുന്നത് കാണാൻ ഞങ്ങൾ സഖാക്കൾ കാത്തിരിക്കുകയായിരുന്നു...'
'താങ്കളുടെ വിജയം കോൺഗ്രസ് കാരുടെ മാത്രം അല്ല... എല്ലാ മലയാളികളുടെയും ആണ്.... താങ്കൾക്കും.. ശ്രീ. ശിവൻകുട്ടിക്കും..... മലയാളികളുടെ ബിഗ് സല്യൂട്ട്'
'ആദ്യമായി അത്രയൊന്നും പ്രിയമില്ലാതിരുന്ന ഒരാളിന്റെ വിജയം അത്രമേൽ ആഹ്ലാദം തരുന്നു..
Well done ഷാഫി പറമ്പിൽ ❤️'
'രാഷ്ട്രിയമായി നിങ്ങളോട് എതിർപ്പ് ഉണ്ടങ്കിലും.
രാവിലെ മുതൽ ഉണ്ടായിരുന്ന ചങ്കിടപ്പിനെ ശാന്തമാക്കിയത് നിങ്ങളാണ്.....
ബിജെപിയെ കെട്ട് കെട്ടിച്ചതിന് നന്ദി.....
അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ.....'
''നിങ്ങളുടെ വിജയം വളരെ സന്തോഷം നൽകുന്നു... ഈ നാട് വർഗീയത വെറുക്കുന്നു എന്ന് അടിവര ഇടാൻ സഹായിച്ചതിനു'
''ബിജെപി യിൽ നിന്ന് പിടിച്ചു വാങ്ങുന്നതാണ് ഫാസിസ്റ്റു വിരുദ്ധ പോരാട്ടവും ഹീറോയിസവും 🔥🔥
സഖാവ് ശിവൻ കുട്ടി''💪💪💪
'മഞ്ചേശ്വരത്തിന്‍റെ മണ്ണിൽ നിന്നും വർഗ്ഗീയവാദിയെ കെട്ടു കെട്ടിച്ച യുഡിഎഫ് സ്ഥാനാർഥിക്കു ഒരു സഖാവിന്റെ അഭിനന്ദനങ്ങൾ ♥️'