Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശമാരുടെ ശക്തിസാഗരമായി...

ആശമാരുടെ ശക്തിസാഗരമായി പൗരസാഗരം

text_fields
bookmark_border
asha protest 876876
cancel
camera_alt

ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പൗരസാഗരത്തിൽ പ്രതിജ്ഞ ചൊല്ലുന്നവർ   (ചിത്രം- അരവിന്ദ് ലെനിൻ)

തി​രു​വ​ന​ന്ത​പു​രം: 63 ദി​വ​സ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശ​മാ​ർ​ക്ക്‌ ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി ‘പൗ​ര​സാ​ഗ​രം’. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ മ​ഴ പോ​ലും അ​വ​ഗ​ണി​ച്ച്‌ സ​മ​ര​ത്തി​ന്‌ പി​ന്തു​ണ​യു​മാ​യി എ​ത്തി. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​മു​ഖ​ർ​ക്കൊ​പ്പം ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ കു​ടും​ബ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ചെ​ങ്ങ​റ സ​മ​ര​സ​മി​തി​യും പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി.

സ​മ​ര​ത്തി​ന്‌ സ​ർ​ക്കാ​ർ കാ​ര​ണ​ക്കാ​രാ​വു​ക​യാ​ണെ​ന്ന്‌ ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. പൗ​ര​സാ​ഗ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്‌ അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച​ത്‌. സ​മ​രം ചെ​യ്യു​ന്ന​ത് സ്ത്രീ​ക​ളാ​ണെ​ന്ന പ​രി​ഗ​ണ​ന​പോ​ലും സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ല. സ​ർ​ക്കാ​ർ മ​റു​പ​ടി​ക​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്‌. അ​വ​കാ​ശം​പോ​ലും ചോ​ദി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത അ​ഭ​യാ​ർ​ഥി​ക​ളാ​ണോ ആ​ശ വ​ർ​ക്ക​ർ​മാ​രെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ​ർ​ക്കാ​റി​ന്റേ​ത് കോ​ർ​പ​റേ​റ്റ് സി.​ഇ.​ഒ​മാ​രു​ടെ സ്വ​ര​മാ​ണ്‌. പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളോ​ട് ഡ​ൽ​ഹി​യി​ൽ പോ​യി സ​മ​രം ചെ​യ്യൂ എ​ന്ന​ല്ല സ​ർ​ക്കാ​ർ പ​റ​യേ​ണ്ട​ത്‌. ചെ​റി​യ വേ​ത​ന വ​ർ​ധ​ന​യെ​ങ്കി​ലും ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ നീ​ക്കം ആ​കു​മെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. സാ​ഹി​ത്യ​കാ​രി ഡോ. ​ഖ​ദീ​ജ മും​താ​സ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ. ​ഡി. സു​രേ​ന്ദ്ര​നാ​ഥ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​ശ​മാ​രു​ടെ പ്ര​ശ്ന​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ചെ​കി​ട​രാ​യാ​ൽ ജ​നം പ്ര​തി​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ജോ​സ​ഫ് സി. ​മാ​ത്യു പ​റ​ഞ്ഞു. ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​പി. മ​ത്താ​യി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

എം.​എ. ബി​ന്ദു ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. ക​ണ്ണ​ൻ, ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഫാ. ​റൊ​മാ​ൻ​സ് ആ​ന്റ​ണി (കൊ​ല്ലം അ​തി​രൂ​പ​ത), മാ​ധ​വ​ൻ പു​റ​ച്ചേ​രി, പ്ര​മോ​ദ് പു​ഴ​ങ്ക​ര, രാ​ജ​കൃ​ഷ്ണ​ൻ, ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി, ജെ. ​ദേ​വി​ക, ജോ​ൺ ജോ​സ​ഫ്, എ​സ്. മി​നി, എം. ​സു​ൽ​ഫ​ത്ത്, ജോ​ർ​ജ് ജോ​സ​ഫ് (ഓ​ൾ ഇ​ന്ത്യ സേ​വ് എ​ജു​ക്കേ​ഷ​ൻ ക​മ്മി​റ്റി), ജെ​യ്ൻ നാ​ൻ​സി ഫ്രാ​ൻ​സി​സ്, ബി. ​ദി​ലീ​പ്, റെ​ജീ​ന അ​ഷ്‌​റ​ഫ് (നെ​ൽ​ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി) അ​രു​ൺ ബാ​ബു, വി.​കെ. സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ശ സ​മ​ര​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം തൃ​ശൂ​ർ കേ​ന്ദ്ര​മാ​യ സം​ഘം നി​ർ​മി​ച്ച ബാ​ഗി​ന്റെ ആ​ദ്യ​വി​ൽ​പ​ന ജെ. ​ദേ​വി​ക ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. വ​നി​ത സി.​പി.​ഒ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് പൗ​ര​സാ​ഗ​രം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

Show Full Article
TAGS:Asha Workers Protest 
News Summary - Solidarity for the Asha workers protest
Next Story