Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌പാ...

സ്‌പാ ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിച്ചു, പണം കൈക്കലാക്കി; പൊലീസുകാരന് സസ്പെൻഷൻ

text_fields
bookmark_border
സ്‌പാ ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിച്ചു, പണം കൈക്കലാക്കി; പൊലീസുകാരന് സസ്പെൻഷൻ
cancel

താമരശ്ശേരി: സ്പായിൽ കയറി ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്ത പൊലീസുകാരനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ. മുഹമ്മദ് ഫാസിലിനെതിരെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്.

അവധിയിലിരിക്കെ തന്റെ സ്റ്റേഷൻ പരിധിയിലല്ലാത്ത സ്‍ഥലത്ത് സ്‌പായിൽ പരിശോധനയ്ക്കെന്ന പേരിൽ കയറി പണം കൈപ്പറ്റുകയും സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയുമായിരുന്നു. കോഴിക്കോട് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫാണ് ഫാസിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ അടിവാരത്തെ സ്പായിൽ ആഗസ്റ്റ് 14ന് വൈകീട്ടായിരുന്നു മഫ്തിയിൽ സിവിൽ പൊലീസ് ഓഫിസറുടെ സന്ദർശനം. നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വന്നതാണെന്ന് അറിയിച്ച സി.പി.ഒ, മേലധികാരിക്ക് നൽകാനെന്നു പറഞ്ഞ് തുക ആവശ്യപ്പെട്ടെന്നും തുടർന്ന് മേശവലിപ്പിലുണ്ടായിരുന്ന തുക ജീവനക്കാർ പൊലീസുകാരനെ ഏൽപ്പിച്ചെന്നുമായിരുന്നു രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. സ്ത്രീജീവനക്കാരെക്കൊണ്ട് സൗജന്യ മസാജും ചെയ്യിപ്പിച്ച ശേഷമാണ് സ്ഥാപനത്തിൽനിന്ന് മടങ്ങിയതെന്നും കണ്ടെത്തി.

Show Full Article
TAGS:spa massage suspended Kerala Police 
News Summary - Spa worker forced for free massage: policeman suspended
Next Story