Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരപ്പനങ്ങാടിയിൽ...

പരപ്പനങ്ങാടിയിൽ തെരുവുനായ് ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പരപ്പനങ്ങാടിയിൽ തെരുവുനായ് ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്
cancel
camera_alt

മുഖത്ത് തെരുവുനായുടെ കടിയേറ്റ നാലു വയസ്സുകാരി അഫ്സ

പരപ്പനങ്ങാടി: പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. പത്തുവയസ്സിന് താഴെയുള്ള നാലു കുട്ടികൾ ഉൾപ്പെടെ കടിയേറ്റ എട്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്‌ദു റസാഖ് (45) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരു വയസ്സുള്ള കെ. ഇംറാൻ, രണ്ടു വയസ്സുകാരൻ നാസിം, മുഖത്ത് സാരമായി പരിക്കേറ്റ നാലു വയസ്സുകാരി അഫ്‌സ, ഹംദാൻ (എട്ട്), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാൻ (50) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സദ്ദാം ബീച്ച് ഭാഗത്തുനിന്ന് ആക്രമണോത്സുകത കാട്ടിയ നായ് ഓടിയെത്തി വീട്ടുമുറ്റത്തിരുന്ന കുട്ടികളെയും വഴിയോരങ്ങളിൽ കണ്ടവരെയും കടിക്കുകയായിരുന്നു. പുത്തൻ കടപ്പുറം, ഒട്ടുമ്മൽ, ചാപ്പപ്പടി ഭാഗങ്ങളിലൂടെ കണ്ണിൽകണ്ടവരെയെല്ലാം കടിച്ചോടിയ നായെ നാട്ടുകാർ പിന്തുടർന്ന് ഒട്ടുമ്മലിൽ വെച്ച് അടിച്ചുകൊന്നു. തെരുവുനായ് ശല്യത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിൽ കനത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

Show Full Article
TAGS:Kerala Malappuram News stray dog bite Injured 
News Summary - Stray dog ​​attacks in Parappanangadi; eight people, including toddlers, injured
Next Story