Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളത്ത് ഏഴു പേരെ...

പന്തളത്ത് ഏഴു പേരെ തെരുവുനായ കടിച്ചു; നാട്ടുകാർ തല്ലിക്കൊന്ന നായക്ക് പേവിഷബാധ

text_fields
bookmark_border
Stray dog attack
cancel

പന്തളം: പത്തനംതിട്ട കുരമ്പാലയിൽ ഏഴു പേരെ തെരുവുനായ കടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുരമ്പാല പ്രദേശത്തായിരുന്നു നായയുടെ ആക്രമണം. അതേസമയം, നാട്ടുകാർ തല്ലിക്കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘടിച്ച നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്.

Show Full Article
TAGS:stray dog attack pandalam Rabies Latest News 
News Summary - Stray dog ​​bites seven people in Pandalam
Next Story