Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിഫോം...

യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റു; എറണാകുളത്ത് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

text_fields
bookmark_border
യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റു; എറണാകുളത്ത് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
cancel
camera_alt

മരണപ്പെട്ട സ്വാതി

പറവൂർ: സ്കൂൾ യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. തിങ്കളാഴ്ച സ്കൂളിൽ പോകാനായി നേരത്തെതന്നെ യൂനിഫോം ഇസ്തിരിയിടുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റപ്പോൾ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലേക്ക് പോകാൻ വേണ്ടി നേരത്തെ തന്നെ യൂനിഫോം വസ്ത്രങ്ങൾ ഇസ്തിരിയിട്ട് തയാറാക്കി വെക്കാൻ ഒരുങ്ങുകയായിരുന്നു വിദ്യാർഥിനി. അതിനിടെയാണ് ഇത്തരമൊരു അപകടം.

Show Full Article
TAGS:Kerala accidental death shock death Ernakulam 
News Summary - Student dies after getting shocked while ironing her uniform in Ernakulam
Next Story