Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2026 2:40 AM GMT Updated On
date_range 21 Oct 2026 2:40 AM GMTവടകരയിൽ വന്ദേ ഭാരത് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
text_fieldsവടകര: വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്.
വടകരക്കും പയ്യോളിക്കും ഇടയിൽ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് നന്ദനയെ ഇടിച്ചത്.
അങ്കമാലിയിലെ കോളജിൽ പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചു കിടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. നന്ദന തൽക്ഷണം മരണപ്പെട്ടു. പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Next Story


