Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2026 1:02 PM GMT Updated On
date_range 2026-04-15T18:36:38+05:30വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയിൽ 16കാരന് ദാരുണാന്ത്യം
text_fieldscamera_alt
അദ്വൈത്
കോഴിക്കോട്: പടക്കംപൊട്ടിത്തെറിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. വിഷു ആഘോഷിക്കുന്നതിനിടെ കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്ന അദ്വൈതിന്റെ കയ്യിൽ നിന്നും ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായ പരിക്കേറ്റ അദ്വൈതിനെ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
Next Story


