Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമ്പസുകളിൽ ഇനി റാഗിങ്...

കാമ്പസുകളിൽ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാർഥ്’ ആപ്

text_fields
bookmark_border
https://www.madhyamam.com/tags/ragging
cancel

തിരുവനന്തപുരം: റാഗിങ് ഉൾപ്പെടെ പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കി സിദ്ധാർഥ്​ സ്റ്റുഡന്റ് വെൽഫെയർ ആപ് വരുന്നു.

വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും.

ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമീഷൻ രൂപവത്കരിക്കുന്നതിനുമായി സിദ്ധാർഥ്​ ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാറിന്റെ പരിഗണനയിലാണ്.

ആപ്പിന്റെ അവതരണവും ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനവും ബുധനാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

ഇതുസംബന്ധിച്ച് മന്ത്രി റോജി എം. ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ ദാരുണമായ വിയോഗം ഇന്നും കേരളത്തിന്റെ മനസ്സിലെ ഉണങ്ങാത്ത ഒരു വലിയ മുറിവാണ്. സമാനമായ സംഭവങ്ങൾ ഒരു കലാലയത്തിലും ഒരു വിദ്യാർത്ഥിക്കും അനുഭവിക്കേണ്ടി വരരുത്. ഓരോ കുട്ടിക്കും സുരക്ഷിതമായി പഠിക്കാനുള്ള അന്തരീക്ഷമൊരുക്കുക എന്നത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉറച്ച തീരുമാനമാണ്.

ഈ ലക്ഷ്യത്തോടെ, ക്യാമ്പസുകളിലെ റാഗിങ് തടയാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമായി ‘സിദ്ധാർത്ഥ്’ സ്റ്റുഡന്റ് വെൽഫെയർ ആപ്പ് അവതരിപ്പിക്കുകയാണ്. പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെച്ചുകൊണ്ട് ഓഡിയോ സന്ദേശങ്ങളിലൂടെ നേരിട്ട് പരാതികൾ അറിയിക്കാനും അടിയന്തര സഹായം തേടാനും ഈ ആപ്പിലൂടെ സാധിക്കും. സിദ്ധാർത്ഥ് ആന്റി റാഗിങ് ആക്ടും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

കൂടാതെ, വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും വളർത്തുന്നതിനായി, ക്യാമ്പസുകളെ അറിവിന്റെയും തുല്യതയുടെയും ഇടങ്ങളാക്കി മാറ്റാൻ Kerala State Higher Education Councilന്റെ നേതൃത്വത്തിൽ വിവിധ കോളേജുകളിലായി 300 കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ‘Jawaharlal Nehru Centres for Scientific Temper’ പദ്ധതിക്കും തുടക്കമാവുകയാണ്.

ഈ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4 ബുധനാഴ്ച രാവിലെ (നാളെ) തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി Adv. VD സതീശൻ നിർവഹിക്കും. ഭയരഹിതവും പുരോഗമനപരവുമായ കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും Kerala Higher Education Councilന്റെയും ഈ ഉദ്യമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Wayanad Sidharthan death Anti ragging cell Student Safety campus 
Next Story