Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫലസ്തീൻ ഐക്യദാർഢ്യ...

ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി വിദ്യാർഥികൾ

text_fields
bookmark_border
ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി വിദ്യാർഥികൾ
cancel

എടത്തല: പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി വിദ്യാർഥികൾ. എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ കോളജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിലാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ പ്രഫ. (ഡോ.) കെ.എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നുതള്ളുന്ന ക്രൂരമായ വംശഹത്യ ലോകത്ത് നടക്കുമ്പോൾ മനുഷ്യത്വത്തിന്റെ കണിക മനസ്സിലുള്ള ഒരാൾക്കും മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോളജ് യൂനിയൻ ചെയർപേഴ്സൻ മിഷാൽ സലീം അധ്യക്ഷത വഹിച്ചു. എ.എം. സാജിദ്, അനീഷ ഷാജി, സമർ സാലി, പി.എം. ഫാത്തിമ തമന്ന, ബീമ നസ്രിൻ, മുഹമ്മദ്‌ റിനാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Show Full Article
TAGS:Palestine Solidarity Rally Gaza Genocide 
News Summary - Students hold Palestine solidarity rally
Next Story