മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്കും മക്കൾക്കും പൊള്ളലേറ്റു
text_fieldsആത്മഹത്യ ചെയ്ത സജീർ, തീ കൊളുത്തിയ കാർ
മാനന്തവാടി (വയനാട്): മാനന്തവാടി എരുമത്തെരുവിൽ കാറിന് തീ കൊളുത്തി ആത്മഹത്യ. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീർ (44) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്‍റെ ഭാര്യ നജുമുന്നിസ്സ, മൂന്ന് മക്കൾ എന്നിവരെ പൊള്ളലേറ്റ നിലയിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
40 ശതമാനത്തിലധികം പൊള്ളലേറ്റ നജുമുന്നിസ്സയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു കുട്ടികൾക്ക് ഗുരുതര പരിക്കില്ല. കാർ പൂർണമായി കത്തി നശിച്ചു. തീ കത്തുന്ന വിവരം അറിഞ്ഞ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
പൊള്ളലേറ്റ നജുമുന്നിസ്സയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ഇന്ന് തന്നെ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിഡിയോയിൽ പറയുന്ന ആളുകളിലേക്ക് അന്വേഷണം നീങ്ങും. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എരുമത്തെരുവിലെ ബാപ്പുവിന്‍റെ വീടിനു മുന്നിൽ വച്ചാണ് സജീർ കാർ കത്തിച്ച് ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിന് ഉത്തരവാദി മാനന്തവാടിയിലെ വ്യാപാരി ഇ.സി. ബാപ്പു ആണെന്ന് സമൂഹ മാധ്യമത്തിൽ വിഡിയോ ഇട്ടതിനു ശേഷമായിരുന്നു സജീർ കാറിനു തീ കൊളുത്തിയത്. തുടർന്ന് കാർ വ്യാപാരിയുടെ വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.


