Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പരസ്യ പ്രസ്താവന...

‘പരസ്യ പ്രസ്താവന നടത്തി ആരും തലവേദനയുണ്ടാക്കരുത്’; കോൺഗ്രസ് നേതാക്കൾക്ക് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
https://www.madhyamam.com/tags/sunny-joseph
cancel

കണ്ണൂർ: കണ്ണൂര്‍: കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രസ്താവനക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. ഇനിയും പരസ്യപ്രതികരണം നടത്തിയാൽ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മുന്നറിയിപ്പ് നല്‍കി.

‘പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം. പരസ്യപ്രതികരണം ഭൂഷണമല്ല, അത് തുടരാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരും നടത്തരുത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആര്‍ക്കുമില്ല’ -സണ്ണി ജോസഫ് കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. തുടര്‍ച്ചയായ പ്രസ്താവനകള്‍ പരിധി വിട്ടതുകൊണ്ടാണ് നിര്‍ദേശം നല്‍കേണ്ടി വന്നതെന്നും ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കൺവീനർ അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. നേതൃത്വം അത് ഇഷ്ടപ്പെടുന്നില്ല. അത് തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ബന്ധപ്പെട്ടവരെ പ്രതികരണം നേരിട്ടറിയിക്കും -സണ്ണി ജോസഫ് വിശദീകരിച്ചു.

മാസപ്പടി വിഷയത്തിൽ കേസെടുത്ത പിണറായി വിജയനെതിരെ സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങണമെന്നാവശ്യപ്പെട്ടാണ് മുതിർന്ന നേതാക്കൾ പരസ്യപ്രതികരണം നടത്തിയത്.

പിണറായി പ്രതിയായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ആലോചിച്ചെടുത്ത പ്രായോഗികവും പക്വവുമായ തീരുമാനമാണെന്നും കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ കാന്തപുരം വിഭാഗത്തിന്റെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ തുടരുന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഒരാൾ തുടർച്ചയായി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് പിന്നിലും തിരശ്ശീലയ്ക്ക് പിന്നിലും മറ്റാരോ ഉണ്ടെന്ന് മനസ്സിലാക്കണം. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ല -മുരളീധരൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രതികരിച്ചു. അക്കാര്യങ്ങളെല്ലാം പാർട്ടി ദേശീയ നേതൃത്വം മനസ്സിലാക്കി സമയം പോലെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:Sunny Joseph congress leaders Controversial remarks CMRL Case 
Next Story