നിർത്തിയിട്ട വാഹനങ്ങൾ നീക്കാതെ രാത്രി ടാറിങ്; നേരം പുലർന്നപ്പോൾ റോഡുപണി കണ്ട് അന്തംവിട്ട് നാട്ടുകാർ
text_fieldsകാട്ടാക്കട: റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ നീക്കാതെ രാത്രി ടാറിങ് നടത്തി. നേരം പുലർന്നപ്പോൾ റോഡുപണി കണ്ട് നാട്ടുകാർ അന്തംവിട്ടു. കാട്ടാക്കട പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഭവം.
കാട്ടാക്കട-നെയ്യാര്‍ഡാം റോഡില്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട തൊണ്ടി വാഹനങ്ങളും ബാരിക്കേഡുകളും ഒഴിവാക്കിയാണ് വെള്ളിയാഴ്ച രാത്രി ടാറിങ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പാർക്കിങ് നിയന്ത്രണത്തിന്‍റെ ഭാഗമായി നിശ്ചയിച്ച സ്ഥലത്താണ് പൊലീസിന്‍റെ ബാരിക്കേഡ്, പിടികൂടിയ വാഹനങ്ങള്‍, പൊലീസ് ബസ് ഉള്‍പ്പെടെയുള്ളത്.
കാട്ടാക്കട എത്തുന്ന വാഹന യാത്രക്കാരുടെ പാര്‍ക്കിങ് സ്ഥലം പൊലീസ് കൈയേറിയതോടെ ബാങ്കുകളിലും വൈദ്യുതി ഭവനിലും ഡി.വൈ.എസ്.പി ഓഫീസിലും വ്യാപാര സ്ഥപനങ്ങളിലുമെല്ലാം എത്തുന്നവർ ബുദ്ധിമുട്ടിലായതിനെച്ചൊല്ലി പരാതി ഉയര്‍ന്നങ്കിലും ഇത് മാറ്റാന്‍ തയാറായിരുന്നില്ല. ഇതിനിടെയാണ് ഇവയൊക്കെ ഒഴിവാക്കി റോഡ് ടാറിങ് നടത്തിയിരിക്കുന്നത്.