Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂളിൽ കുട്ടികളുടെ...

സ്​കൂളിൽ കുട്ടികളുടെ മുന്നിൽ​ അധ്യാപകരുടെ ഭക്ഷണപാർട്ടി വേണ്ട -ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്​കൂളിൽ കുട്ടികളുടെ മുന്നിൽ​ അധ്യാപകരുടെ ഭക്ഷണപാർട്ടി വേണ്ട -ബാലാവകാശ കമീഷൻ
cancel

മ​ല​പ്പു​റം: പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച്​ അ​ധ്യാ​പ​ക​ർ ന​ട​ത്തു​ന്ന ഭ​ക്ഷ​ണ​പാ​ർ​ട്ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. 2005ലെ ​ആ​ക്​​ടി​ലെ 15ാം വ​കു​പ്പു​പ്ര​കാ​ര​മാ​ണ്​ ഉ​ത്ത​ര​വ്. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പാ​ർ​ട്ടി​ക​ൾ, സ​ദ്യ​ക​ൾ എ​ന്നി​വ കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​മ്പോ അ​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ൾ പോ​യ​ശേ​ഷ​മോ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്​ ഉ​ചി​ത​മെ​ന്നും ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ്ര​വൃ​ത്തി​ദി​ന​മ​ല്ലാ​ത്ത അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താം. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും ന​ൽ​ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗ​ന്ധം കു​ട്ടി​ക​ൾ​ക്ക് കി​ട്ടു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​ത് രു​ചി​ക്കാ​നു​ള്ള ആ​ഗ്ര​ഹം അ​വ​രി​ലു​ണ്ടാ​കു​ക​യും കി​ട്ടാ​ത്ത​പ്പോ​ൾ വി​ഷ​മ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യും. ദ​രി​ദ്ര​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്കും ഇ​ത്ത​രം ഭ​ക്ഷ​ണം കി​ട്ടാ​ത്ത കു​ട്ടി​ക​ൾ​ക്കും അ​തേ​റെ പ്ര​യാ​സ​മാ​വും. അ​തി​നാ​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. റി​ട്ട​യേ​ഡ്​ അ​ധ്യാ​പ​ക​നാ​യ മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി ഇ.​സി. നാ​സി​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ക​മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

Show Full Article
TAGS:child rights Commission 
News Summary - Teachers should not have food parties in front of children at school - Child Rights Commission
Next Story