Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേൾപ്പാറയിൽ ഭീതി...

തേൾപ്പാറയിൽ ഭീതി പരത്തിയ കരടി വനം വകുപ്പിന്റെ കെണിയിലായി

text_fields
bookmark_border
bear
cancel

പൂക്കോട്ടുംപാടം : അമരമ്പലം തേൾപ്പാറ ജനവാസ മേഖലയിൽ ഭീതി പരാതിയ കരടി കൂട്ടിലായി. കൊമ്പൻക്കല്ല് ചിറമ്മൽ കുടുംബ ക്ഷേത്രാങ്കണത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് കരടി കൂട്ടിലകപ്പെട്ടത്. കവളമുകട്ട, ഒളർവട്ടം, കൊമ്പൻക്കല്ല്, ടി.കെ കോളനി ഭാഗങ്ങളിൽ ഒന്നര വർഷമായി കരടി ഭീതി പരത്താൻ തുടങ്ങിയിട്ട്.

റബ്ബർതോട്ടത്തിൽ സ്ഥാപിച്ച വിവിധ കർഷകരുടെ നിരവധി തേൻപ്പെട്ടികളാണ് കരടി തകർത്തത്. തേൻ ഭക്ഷിക്കുകയും ചെയ്തു. ഇതിനുപുറമെ, നിരവധി വഴിയാത്രക്കാരുടെ മുന്നിൽ അകപെടുകയും ചെയ്തിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംക്ഷണം നൽക്കാൻ മേഖലയിൽ ഭീതിപരത്തുന്ന കരടിയെ കെണിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കരടിയെ കെണിവെച്ച് പിടികൂടാൻ അനുമതി നൽകിയിരുന്നു. തുടർന്ന്, കൂട് സ്ഥാപിച്ചെങ്കിലും കരടിയുടെ സാന്നിധ്യം മേഖലയിൽ തന്നെ ഉണ്ടായിരുന്നു.

പ്രദേശത്തെ ക്ഷേത്രങ്ങളിലെത്തി നെയ്യും, എണ്ണയും ഭക്ഷിച്ച് മടങ്ങുകയായിരുന്നു പതിവ്. ഇതോടെ ജനങ്ങൾ ഭീതിയിലായത്തോടെ എണ്ണയും നെയ്യും തേടിഎത്തുന്ന കരടിക്കായി അമ്പലമുറ്റത്ത് കെണി ഒരുക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 12.45ഓടെ കെണിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കരടി കൂട്ടിലകപ്പെട്ടത് കണ്ടത്.

ഉടനെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി ധാനിക് ലാൽ, കാളികാവ് റേഞ്ച് ഓഫീസർ പി. രാജീവ്, വനം വേറ്റിനാറി സർജൻ ഡോക്ടർ എസ്. ശ്യാം, ചക്കിക്കുഴി ഡെപ്യുട്ടി റേഞ്ച് ഓഫീസർ അഭിലാഷ്, പൂക്കോട്ടുമ്പാടം എസ്.ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്ദ്യോഗസ്ഥ സംഘം സ്ഥകതെത്തി കരടിയെ പരിശോധിച്ചു. പൂർണ ആരോഗ്യവനായ കരടിയെ തുടർന്ന് പുലർച്ചെ നാലുമണിയോടെ കൊമ്പൻക്കല്ലിൽ നിന്നും നെടുങ്കയം വനം സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. കരടിയുടെ ആരോഗ്യ സ്ഥിതി നിരീഷിച്ച ശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവുടുമെന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി ധനിക് ലാൽ പറഞ്ഞു

Show Full Article
TAGS:forest department bear 
News Summary - The bear that caused panic in Therlpara has been trapped by the forest department
Next Story