Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളേക്കാട്ട്...

വെള്ളേക്കാട്ട് തറവാടിന് പുതുചരിത്രമായി മന്ത്രിസഭായോഗം

text_fields
bookmark_border
നവകേരള സദസ്സിനിടെ തി​രൂ​രി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്റെ വ​സ​തി​യി​ൽ നടന്ന മന്ത്രിസഭ യോഗം
cancel
camera_alt

നവകേരള സദസ്സിനിടെ തി​രൂ​രി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്റെ വ​സ​തി​യി​ൽ നടന്ന മന്ത്രിസഭ യോഗം

തിരൂർ (മലപ്പുറം): തലമുറകളേറെ കടന്നുപോയ തിരൂർ വെള്ളേക്കാട്ട് തറവാട് ഇനി അറിയപ്പെടുക സംസ്ഥാന മന്ത്രിസഭായോഗം ചേർന്ന തറവാട് എന്ന ​പേരിലായിരിക്കും. മന്ത്രി വി. അബ്ദുറഹ്മാന്റെ പൊറൂരിലെ വസതിയായ വെള്ളേക്കാട്ട് തറവാടിന്റെ ചരിത്രത്തിൽ പുതിയ വരികൾ എഴുതിച്ചേർത്താണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 10.30 വരെ അപൂർവ മന്ത്രിസഭ യോഗം ചേർന്നത്. ആദ്യമായാണ് സംസ്ഥാന മന്ത്രിസഭ യോഗം ഒരു വീട്ടിൽ നടക്കുന്നത്.

എല്ലാ സജ്ജീകരണങ്ങളും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ ഒരുക്കിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും മന്ത്രി വി. അബ്ദുറഹ്മാന്റെ വെള്ളേക്കാട്ട് വസതിയിലുണ്ടെന്ന് അറിഞ്ഞതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികളും സ്ഥലത്ത് തമ്പടിച്ചു. കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. മന്ത്രിസഭ യോഗ ശേഷം ഓരോ മന്ത്രിമാരും പുറത്തേക്കിറങ്ങിയത് നാട്ടുകാർക്കും അപൂർവ കാഴ്ചയായി.

കൊല്ലത്ത് ആറ് വയസ്സുകാരിയെ തട്ടി​ക്കൊണ്ടുപോയ വിഷയത്തിലുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ മാധ്യമപ്രവർത്തകരോട് മന്ത്രിമാർ മറുപടി പറഞ്ഞു. യോഗശേഷം മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവർ പൈലറ്റ് വാഹനത്തിൽ വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന സർവകലാശാല സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. 11.30 ഓടെയാണ് മുഖ്യമന്ത്രി ബസ് നിർത്തിയിട്ടിരുന്ന പൂക്കയിൽ ട്രസ്റ്റ് പ്ലാസ പരിസരത്തേക്ക് യാത്ര തിരിച്ചത്. നവകേരള സദസ്സിനായി തിരൂരിലെത്തിയ മുഖ്യമന്ത്രി രണ്ട് ദിവസവും മന്ത്രി വി. അബ്ദുറഹ്മാന്റെ വസതിയിലായിരുന്നു താമസം.

പുതുതലമുറ ബി.ടെക്, എം.ടെക് കോഴ്സുകൾ ആരംഭിക്കും

തിരൂർ (മലപ്പുറം): തിരുവനന്തപുരം, പാലക്കാട്, തൃശൂർ എൻജിനീയറിങ് കോളജുകളിൽ പുതുതലമുറ ബി.ടെക്, എം.ടെക് കോഴ്സുകൾ ആരംഭിക്കാൻ തിരൂരിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കോളജുകളും എം.ടെക് കോഴ്സുകളും: തിരുവനന്തപുരം എൻജിനീയറിങ് കോളജ് - സ്ട്രക്ച്ചറൽ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് ഇന്റർനെറ്റ് ഓഫ് തിങ്സ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ (18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം.ടെക്കിന് ഉണ്ടാവുക.)

കോളജുകളും ബി.ടെക് കോഴ്സുകളും: തിരുവനന്തപുരം എൻജിനീയറിങ് കോളജ്- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷണൽ ഡിവിഷൻ), തൃശൂർ ഗവ. എൻജിനീയറിങ് കോളജ്- സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ).

639 എച്ച്.എസ്.എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ

തി​രൂ​ർ: സ​ർ​ക്കാ​ർ /എ​യ്ഡ​ഡ് ഹൈ​സ്കൂ​ളു​ക​ളി​ൽ 639 താ​ൽ​ക്കാ​ലി​ക എ​ച്ച്.​എ​സ്.​എ ഇം​ഗ്ലീ​ഷ് ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മൂ​ന്ന്, നാ​ല്​ ഡി​വി​ഷ​നു​ക​ൾ ഉ​ള്ള ഹൈ​സ്കൂ​ളു​ക​ളി​ൽ ത​സ്തി​ക സൃ​ഷ്ടി​ച്ച് ദി​വ​സ​വേ​ത​ന / ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​വും നി​യ​മ​നം. ഹൈ​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​ക്കാ​ണി​ത്.

ത​ല​ശ്ശേ​രി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് സ്ഥ​ലം

ത​ല​ശ്ശേ​രി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് 100 രൂ​പ വാ​ർ​ഷി​ക പാ​ട്ട​നി​ര​ക്കി​ൽ 99 വ​ർ​ഷ​ത്തേ​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്ഥ​ലം പാ​ട്ട​ത്തി​ന് ന​ൽ​കും.

Show Full Article
TAGS:cabinet meeting Vellekat tharavadu Kerala Government 
News Summary - The cabinet meeting is a new history for the Vellekat tharavadu
Next Story