Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി കാണാനെത്തിയില്ല; പെരുമ്പളം പാലം ഉദ്ഘാടനത്തിൻ്റെ എഫ്‌ബി ലൈവ് നീക്കി ജി. സുധാകരൻ

text_fields
bookmark_border
G Sudhakaran
cancel
camera_alt

ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ അവഗണയിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. മങ്കൊമ്പിലെ എ.സി റോഡ് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാനായി പോവുകയായിരുന്നു. ഇതിന് പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ തത്സമയ സ്ട്രീമിങിനുള്ള എഫ്ബി ലൈവ് തന്റെ പേജിൽ നിന്ന് ജി സുധാകരൻ നീക്കി. തന്‍റെ അനുമതിയില്ലാതെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള അഡ്‌മിൻ എഫ്‌ബി ലൈവ് പുറത്തുവിട്ടുവെന്നാണ് ജി സുധാകരൻ ഇതിനോട് പ്രതികരിച്ചത്.

വിലെ ഒൻപതരയോടെ പുന്നപ്രയിലെ കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജി സുധാകരനെ അനുനയിപ്പിക്കാൻ എത്തുമോയെന്നതായിരുന്നു ആകാംക്ഷ. എന്നാൽ റോഡ് മാർഗം മാങ്കൊമ്പിൽ എത്തിയ അദ്ദേഹം നവീകരിച്ച എസി റോഡ് ഉദ്ഘാടനം ചെയ്ത് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാൻ പോയി. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ജി സുധാകരൻ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

ജി സുധാകരൻ നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരുന്നു. അംഗത്വം പുതുക്കാനും വിസമ്മതിച്ചു. പാർട്ടി അനുഭാവിയായി തുരുമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

Show Full Article
TAGS:Kerala News Pinarayi Vijayan chief minister G Sudhakarn Inaugurate 
News Summary - The Chief Minister did not come to see; G. Sudhakaran removed the FB live of the Perumbalam bridge inauguration
Next Story