Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടിലേറി മലപ്പുറം;...

തട്ടിലേറി മലപ്പുറം; രണ്ടിടത്ത് മത്സരം കനക്കും

text_fields
bookmark_border
തട്ടിലേറി മലപ്പുറം; രണ്ടിടത്ത് മത്സരം കനക്കും
cancel

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പൊട്ടലും ചീറ്റലും ഒരുവിധം ഒതുക്കി, മലപ്പുറത്ത് പ്രചാരണ പ്രവർത്തനങ്ങളുടെ ഗതിവേഗം കൂട്ടിയിരിക്കുകയാണ് മുന്നണികൾ. മന്ത്രി വി. അബ്ദുറഹ്മാന് മണ്ഡലം മാറ്റിനൽകി എൽ.ഡി.എഫ് പിണക്കം തീർത്തു. സീറ്റ് ലഭിക്കാത്തതിനാൽ ഇടഞ്ഞ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്‍ലിം ലീഗ് അനുനയിപ്പിച്ചു.

തദ്ദേശത്തിൽ ലഭിച്ച സമ്പൂർണ ആധിപത്യത്തിന്റെ ആത്മവിശ്വാസത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും സുനിശ്ചിത വിജയം സ്വപ്നംകണ്ട് യു.ഡി.എഫ് നീങ്ങുമ്പോൾ സ്വതന്ത്രരെ ഇറക്കി വലതുകോട്ടകളിൽ വിള്ളൽ വീഴ്ത്താനാണ് എൽ.ഡി.എഫ് ശ്രമം. കഴിഞ്ഞ തവണ പൊന്നാനി, നിലമ്പൂർ, താനൂർ, തവനൂർ മണ്ഡലങ്ങളിൽ ചെങ്കൊടി പാറിയപ്പോൾ ബാക്കി 12 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നു. പി.വി. അൻവറിന്റെ രാജിയോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ എൽ.ഡി.എഫിനെ കൈവിട്ടു. യുവാക്കളും പരിചയസമ്പന്നരും ചേർന്നതാണ് യു.ഡി.എഫിന്റെ സ്ഥാനാർഥി നിര. എൽ.ഡി.എഫിൽ പുതുമുഖങ്ങളാണേറെ.

ഇടതിന് രണ്ട് വനിത സ്ഥാനാർഥികളുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം എട്ട് സിറ്റിങ് എം.എൽ.എമാർ യു.ഡി.എഫിനായി മത്സരിക്കുമ്പോൾ എൽ.ഡി.എഫിനായി മന്ത്രി വി. അബ്ദുറഹ്മാൻ അടക്കം രണ്ട് സിറ്റിങ് എം.എൽ.എമാർ ഗോദയിലുണ്ട്. ജില്ലയിൽ ബി.ജെ.പി ഒരു ഫാക്ടർ അല്ലെങ്കിലും ഘടകകക്ഷികൾക്ക് ഉദാരമായി സീറ്റുനൽകുക എന്ന തന്ത്രം ഇവിടെയും അവർ പയറ്റിയിട്ടുണ്ട്. മൂന്നിടത്ത് ബി.ഡി.ജെ.എസും വണ്ടൂരിൽ ജനാധിപത്യ രാഷ്ട്രീയ സഭയുമാണ് എൻ.ഡി.എ ബാനറിൽ മത്സരിക്കുന്നത്. എട്ടിട്ടത്ത് എസ്.ഡി.പി.ഐ മത്സരത്തിനുണ്ട്.

പൊ​ന്നാ​നി, ത​വ​നൂ​ർ

എ​ൽ.​ഡി.​എ​ഫി​ന്റെ ഉ​റ​ച്ച കോ​ട്ട​യെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന പൊ​ന്നാ​നി​യി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ത​വ​ണ സി.​പി.​എ​മ്മി​ലെ പി. ​ന​ന്ദ​കു​മാ​ർ 17000ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​റി​നെ ഗോ​ദ​യി​ലി​റ​ക്കി മ​ണ്ഡ​ലം ഉ​റ​പ്പി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി​യി​ലൂ​ടെ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് യു.​ഡി.​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. എം.​കെ. സ​ക്കീ​റി​ന്റെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ സി.​പി.​എം പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലെ അ​പ​സ്വ​രം പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​കു​മ്പോ​ൾ, ത​വ​നൂ​ർ, പൊ​ന്നാ​നി സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ട്.

ത​വ​നൂ​രി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ വി​ജ​യി​ച്ച ഇ​ട​ത് സ്വ​ത​ന്ത്ര​ൻ ഡോ. ​കെ.​ടി. ജ​ലീ​ലി​ന് പ്ര​തി​യോ​ഗി​യാ​യി മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ് എ​ത്തി​യെ​ന്ന​താ​ണ് ത​വ​നൂ​രി​ലെ പോ​രാ​ട്ട​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ബി.​ജെ.​പി​ക്ക് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ളു​ള്ള മ​ണ്ഡ​ല​ത്തി​ൽ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് ര​വി തേ​ല​ത്ത് ആ​ണ് ഗോ​ദ​യി​ലു​ള്ള​ത്.

Show Full Article
TAGS:Kerala Assembly Election 2026 UDF LDF malappuram district competitions 
News Summary - The competition will be fierce in two places in Malappuram
Next Story