യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsഷഹാർ
കണ്ണനല്ലൂർ: മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടിയിലായി. കേസിലെ ഒന്നാം പ്രതി കണ്ണനല്ലൂർ വടക്കേമുക്ക് ഷർമി മൻസിലിൽ ഷഹാർ (23) ആണ് പിടിയിലായത്.
മുഖത്തല സ്വദേശിയായ അനന്തുവിനെ (27) ആണ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡിസംബർ 25 ന് രാത്രി 10.45ഓടെ സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന അനന്തുവിനെ കണ്ണനല്ലൂർ എമറാൾഡ് ബാറിന് മുൻവശത്ത് തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച ശേഷം മാരകമായി മർദിക്കുകയായിരുന്നു. ബോധരഹിതനായി താഴെ വീണ അനന്തുവിന്റെ തലയിലേക്ക് സിമന്റ് കട്ട എടുത്ത് ഇടുകയും ചെയ്തു.
തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും നട്ടെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗോപകുമാർ, എ.എസ്.ഐ രാജേന്ദ്രൻപിള്ള, സി.പി.ഒ റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.