കാന്റീൻ ജീവനക്കാരനെ തലക്കടിച്ചയാൾ അറസ്റ്റിൽ
text_fieldsരാജീവ്
പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ കാന്റീൻ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി ഉദയം ജങ്ഷൻ അർജുൻ ഭവനിൽ രാജു എന്നുവിളിക്കുന്ന രാജീവ് (41) ആണ് അറസ്റ്റിലായത്. ഇയാൾ കാന്റീനിലെ സപ്ലൈയറാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനിടയായ സംഭവം. ഇതേ കാന്റീനിൽ ജോലിചെയ്തുവന്ന പേരൂർക്കട സ്വദേശി വിൻസന്റിനെയാണ് പ്രതി ആക്രമിച്ചത്. തന്നെക്കുറിച്ച് വിൻസന്റ് മോശമായി സംസാരിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം.
ടൈൽ ഉപയോഗിച്ച് പ്രതി വിൻസന്റിന്റെ തലക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിൻസന്റിനെ പേരൂർക്കട ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 14 തുന്നലുകൾ വേണ്ടിവന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.