Begin typing your search above and press return to search.
exit_to_app
exit_to_app
മ​രു​ന്ന് വേ​ണ്ട​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ്​ ന്യാ​യ​വാ​ദ​ങ്ങ​ൾ നി​ര​ത്തു​ന്നു​​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ​ മ​രു​ന്നു​ക്ഷാ​മ​ത്തി​ന്​ കാ​ര​ണം സം​ഭ​ര​ണ​ത്തി​ലെ​യും വി​ത​ര​ണ​ത്തി​ലെ​യും ഗു​രു​ത​ര വീ​ഴ്ച.

സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളി​ലേ​ക്കു​ള്ള മ​രു​ന്ന്​ സം​ഭ​ര​ണം ​കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ന്‍റെ (കെ.​എം.​എ​സ്.​സി.​എ​ൽ) ചു​മ​ത​ല​യാ​ണ്.

എ​ന്നാ​ൽ, ആ​ശു​പ​ത്രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മു​ള്ള മ​രു​ന്നു​ക​ൾ, ടെ​ൻ​ഡ​ർ വി​ളി​ച്ച്​ സം​ഭ​രി​ക്കാ​ൻ കെ.​എം.​എ​സ്.​സി.​എ​ല്ലി​ന്​ ക​ഴി​​ഞ്ഞി​ല്ലെ​ന്ന്​ ​സി.​എ.​ജി റി​പ്പോ​ർ​ട്ട്​ അ​ടി​വ​ര​യി​ടു​ന്നു.

രോ​ഗി​ക​ൾ കൂ​ടി​യ​താ​ണോ യ​ഥാ​ർ​ഥ കാ​ര​ണം?

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ്​ മ​രു​ന്ന്​ ക്ഷാ​മ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ അ​തു മാ​ത്ര​മ​ല്ല കാ​ര​ണം?

2016- 17 മു​ത​ൽ 2021-22 വ​രെ ആ​ശു​പ​ത്രി​ക​ൾ 4732 ഇ​നം മ​രു​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മു​ഴു​വ​നാ​യും എ​ത്തി​ച്ച​ത്​ 536 മാ​ത്രം. 512 മ​രു​ന്നു​ക​ൾ​ക്ക്​ പ​കു​തി​യി​ൽ താ​​ഴെ​യേ ഓ​ർ​ഡ​ർ ന​ൽ​കി​യു​ള്ളൂ. 185 ഇ​ന​ങ്ങ​ൾ​ക്ക്​​ ഓ​ർ​ഡ​ർ ന​ൽ​കി​യ​തു​മി​ല്ല.

സം​സ്ഥാ​ന​ത്തെ 67 ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 62,826 ലേ​റെ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മ​രു​ന്നു​ക​ള്‍ സ്​​റ്റോ​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സി.​എ.​ജി.

ചി​ല അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ സ്​​റ്റോ​ക്കി​ല്ലാ​യ്മ നാ​ലു​വ​ർ​ഷ​ത്തി​ലേ​റെ വ​രെ നീ​ണ്ടു. ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നു​ക​ൾ സ്​​റ്റോ​ക്ക്​ തീ​രു​ന്ന​തോ​ടെ പു​റ​ത്തേ​ക്ക്​ എ​ഴു​തി ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്ല

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ്​ പ​ല മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് സി.​എ.​ജി.

ഒ​രു വ​ര്‍ഷം ​​ആ​കെ 54,049 ബാ​ച്ച് മ​രു​ന്നു​ക​ളി​ല്‍ 8700 ബാ​ച്ചു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മാ​ത്ര​മേ പ​രി​ശോ​ധി​ച്ചു​ള്ളൂ.

46 ഇ​നം മ​രു​ന്നു​ക​ള്‍ക്ക് ഒ​രു നി​ല​വാ​ര പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​ട്ടി​ല്ല. 14 വി​ത​ര​ണ​ക്കാ​രു​ടെ ഒ​റ്റ മ​രു​ന്നു​പോ​ലും പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്തെ 26 ആ​ശു​പ​ത്രി​ക​ളി​ൽ 60 സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ന​ൽ​കി​യ മ​രു​ന്നു​ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ.

ക​മ്പ​നി​ക്ക്​ പി​ഴ​യി​ടാം, പ​ക്ഷേ ഇ​ള​വ്​ ന​ൽ​കി, ന​ഷ്ടം 11.55 കോ​ടി

ഓ​ർ​ഡ​ർ ചെ​യ്ത അ​ള​വി​നെ​ക്കാ​ൾ കു​റ​വാ​ണ്​ വി​ത​ര​ണം ചെ​യ്ത​തെ​ങ്കി​ൽ ക​മ്പ​നി​യി​ൽ​നി​ന്ന്​ പി​ഴ​യി​ടാം. 82 കേ​സു​ക​ളി​ൽ ഇ​ങ്ങ​നെ കു​റ​ഞ്ഞ അ​ള​വി​ൽ മ​രു​ന്ന് എ​ത്തി​ച്ച​തി​ന്​ 1.64 കോ​ടി രൂ​പ പി​ഴ​യി​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും കെ.​എം.​എ​സ്.​സി.​എ​ൽ അ​തി​ന്​ ത​യാ​റാ​യി​ല്ല. പ​ർ​ച്ചേ​സ് ഓ​ർ​ഡ​റി​ൽ നി​ഷ്ക​ർ​ഷി​ച്ച തീ​യ​തി​ക്കു ശേ​ഷ​വും മ​രു​ന്ന്​ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ 10 ശ​ത​മാ​നം വ​രെ പി​ഴ ഈ​ടാ​ക്കാം. ഇ​ത്ത​ര​ത്തി​ൽ 9.91 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കാ​മാ​യി​രി​ക്കെ, അ​തി​നും കെ.​എം.​എ​സ്.​സി.​എ​ൽ മു​തി​ർ​ന്നി​ല്ല. ഫ​ല​ത്തി​ൽ ന​ഷ്ടം 11.55 കോ​ടി​യാ​ണ്.

Show Full Article
TAGS:
Next Story