രണ്ടര വയസ്സുകാരിയുടെ കൊലപാതകം; പ്രതിക്ക് സഹായം ചെയ്ത കുടുംബാംഗങ്ങളേയും ശിക്ഷിക്കണം -എ.പി. അനിൽകുമാർ എം.എൽ.എ
text_fieldsപിതാവ് കൊലപ്പെടുത്തിയ രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ മാതാവ് ഷഹബാനത്തിനെ എ.പി. അനിൽകുമാർ എം.എൽ.എ സന്ദർശിക്കുന്നു
കരുളായി: കാളികാവിൽ പിതാവിന്റെ ക്രൂരപീഡനത്താൽ കൊല്ലപ്പെട്ട രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ മാതാവ് ഷഹബാനത്തിനെ എ.പി. അനിൽകുമാർ എം.എൽ.എ സന്ദർശിച്ചു. ഷഹബാനത്തിന്റെ കരുളായിയിലെ വീട്ടിലെത്തിയാണ് എം.എൽ.എ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. പ്രതി പിതാവ് മുഹമ്മദ് ഫായിസിന് നിയമത്തിന്റെ പരമാവധി ശിക്ഷ വാങ്ങി നൽകാൻ പ്രയത്നിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. പ്രതിക്ക് വേണ്ട സഹായം ചെയ്ത് നൽകിയ ഫായിസിന്റെ മാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരാനുള്ള നടപടി ഉണ്ടാവണമെന്ന് തുടർന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് കരുളായി, കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് ബാബു, ഉദരംപൊയിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ സി.എച്ച്. ഷൗക്കത്ത്, കൺവീനർ വി. അൻഷാബ് ബാബു, അറക്കൽ സക്കീർ ഹുസൈൻ, വി.എ. കരീം, കെ. അബ്ദുൽ നാസർ, അമീർ പൊറ്റമ്മൽ, കെ.ടി. സൈദലവി, ശംസീർ കല്ലിങ്ങൽ തുടങ്ങിയവരും എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.