Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2021 2:38 AM GMT Updated On
date_range 2021-07-06T08:08:21+05:30ചികിത്സക്കിടെ മരിച്ച പഞ്ചായത്ത് പ്രസിഡന്‍റും കോവിഡ് കണക്കിൽ നിന്ന് പുറത്ത്
text_fieldscamera_alt
ചോലക്കൽ കോയ
മക്കരപ്പറമ്പ് (മലപ്പുറം): കോവിഡ് തുടർ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചോലക്കൽ കോയയെ (56) കോവിഡ് മരണകണക്കിൽ ഉൾപ്പെടുത്തിയില്ല. കാച്ചിനിക്കാട് സ്വദേശിയായ കോയ കഴിഞ്ഞ ജൂണിൽ കോവിഡ് അനുബന്ധ പ്രശ്നങ്ങൾക്കുള്ള ചികിത്സക്കിടെയാണ് മരിച്ചത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോയയുടെ മരണം കോവിഡ് ബാധിച്ചാണെന്നും കോവിഡ് മരണകണക്കിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ലഹരി നിർമാർജന സമിതി ഭാരവാഹി, മങ്കട മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു കോയ. കാച്ചിനിക്കാട് മഹല്ല് മുൻ സെക്രട്ടറിയാണ്.
Next Story