സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരൻ തോട്ടിൽവീണു
text_fieldsരാമപുരം: കുറിഞ്ഞി-രാമപുരം റോഡില്‍ ആക്ടിവ സ്കൂട്ടര്‍ ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാരന് തോട്ടില്‍വീണ് ഗുരുതര പരിക്കേറ്റു. രാമപുരത്തുനിന്ന് തൊടുപുഴക്ക് പോവുകയായിരുന്ന തൊടുപുഴ കലൂര്‍ക്കാട് സ്വദേശി എറണാകുഴി ജോബി മാത്യുവിനാണ് (39) പരിേക്കറ്റത്.
കുറിഞ്ഞി ആലാട്ടുകുന്നേല് വളവിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ജോബി സ്കൂട്ടറില്‍നിന്ന് തെറിച്ച് സമീപത്തെ തോട്ടിൽവീണു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാമപുരം പൊലീസും തൊടുപുഴ ഫയര്‍ഫോഴ്സും പാലാ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
പൊലീസ് വാഹനത്തില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നിരവധി അപകടങ്ങള്‍ നടക്കുന്ന ഈ വളവില്‍ അപായ ബോര്‍ഡുകളോ മുന്നറിയിപ്പുകളോ ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും അധികാരികൾക്ക് പരാതികള്‍ നാട്ടുകാര്‍ കൊടുക്കാറുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.