Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്തഭൂമിയിലെ സന്നദ്ധ...

ദുരന്തഭൂമിയിലെ സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
Kunjumuhammed
cancel

ചൂരൽമല (വയനാട്): ഉരുൾ ദുരന്തഭൂമിയിലെ സന്നദ്ധ സേവകനായിരുന്ന വയോധികൻ കുഴഞ്ഞു വീണു മരിച്ചു. പാലേക്കാടൻ കുഞ്ഞുമുഹമ്മദ് (ബാവുക്ക 61) ആണ് മരിച്ചത്.

ഡ്രൈവർ ജോലി ചെയ്തിരുന്ന ഇദ്ദേഹം ദുരന്തമുണ്ടായ ശേഷം ചൂരൽമലയിലും പരിസര പ്രദേശങ്ങളിലും എല്ലാ ദിവസവും സന്നദ്ധ പ്രവർത്തനവുമായി രാവിലെ മുതൽ രാത്രിവരെ സജീമായുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ചർദിയെ തുടർന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
TAGS:wayanad landslide obituary 
News Summary - The volunteer at the wayanad disaster area collapsed and died
Next Story