Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ ഓട്ടുപകരണങ്ങൾ മോഷ്ടിച്ചു

text_fields
bookmark_border
ക്ഷേത്രത്തിലെ ഓട്ടുപകരണങ്ങൾ മോഷ്ടിച്ചു
cancel

തിരുവല്ല: കുറ്റൂർ തലയാർ കുഴിയനേത്ത് കുടുംബയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽനിന്നും ഓട്ടുപകരണങ്ങൾ മോഷണം പോയി. തിടപ്പള്ളിയുടെ ജനാല തകർത്ത മോഷ്ടാക്കൾ നിലവിളക്കുകൾ, ഉരുളികൾ, തൂക്കുവിളക്കുകൾ, പൂജാപാത്രങ്ങൾ എന്നിവ കവരുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കവർന്നത്.

ക്ഷേത്രം സെക്രട്ടറി മിഥുൻ രാജൻ തിരുവല്ല പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ മുമ്പും നിരവധി തവണ മോഷണം നടന്നതായി ഭാരവാഹികൾ പറഞ്ഞു.

Show Full Article
TAGS:Theft Case Temple 
News Summary - Theft at Thiruvalla temple
Next Story