Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഒരുമിച്ചുറങ്ങിയവർക്കരികിലേക്ക് അവർ വീണ്ടുമെത്തി

text_fields
bookmark_border
ഒരുമിച്ചുറങ്ങിയവർക്കരികിലേക്ക് അവർ വീണ്ടുമെത്തി
cancel
camera_alt

മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ ഭാ​ര്യ ല​ക്ഷ്മി​യെ ന​ഷ്ട​പ്പെ​ട്ട ത​ങ്ക​പ്പ​ൻ പു​ത്തു​മ​ല ‘ഹൃ​ദ​യ​ഭൂ​മി’ ശ്മ​ശാ​ന​ത്തി​ലെ കു​ഴി​മാ​ട​ത്തി​ന​രി​കി​ൽ

ചൂ​ര​ൽ​മ​ല (വ​യ​നാ​ട്): പു​ത്തു​മ​ല​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലെ ‘എ​ൻ 196’ ക​ല്ല​റ​യി​ൽ ഇ​ങ്ങ​നെ കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ‘അ​ച്ഛാ...​അ​മ്മേ... ഞ​ങ്ങ​ൾ ഇ​ന്ന് സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന ഒ​രു കൂ​ട്ടം കാ​വ​ൽ​മാ​ലാ​ഖ​മാ​ർ​ക്ക് ന​ടു​വി​ലാ​ണ്. അ​ച്ഛ​നും അ​മ്മ​യും കൂ​ടെ​യി​ല്ല​ല്ലോ എ​ന്ന സ​ങ്ക​ട​മാ​ണ് ഞ​ങ്ങ​ളെ അ​ല​ട്ടു​ന്ന​ത്. എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പു​ഞ്ചി​രി​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്...’ ചൂ​ര​ൽ​മ​ല ഹൈ​സ്കൂ​ൾ റോ​ഡി​ലെ അ​നീ​ഷി​ന്റെ​യും സ​യ​ന​യു​ടേ​യും മ​ക്ക​ളാ​യ ധ്യാ​നും നി​വേ​ദും ഇ​ഷാ​നും ഒ​രു​മി​ച്ച് ഈ ​ക​ല്ല​റ​യി​ൽ നി​ത്യ​നി​ദ്ര​യി​ലാ​ണ്ടി​ട്ട് കൃ​ത്യം ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജൂ​ലൈ 30ന് ​മു​ണ്ട​ക്കൈ​യു​ടേ​യും ചൂ​ര​ൽ​മ​ല​യു​ടെ​യും ഹൃ​ദ​യം​ത​ക​ർ​ത്ത് ഉ​രു​ൾ പൊ​ട്ടി​യൊ​ലി​ച്ച​പ്പോ​ൾ എ​ന്ന​ത്തേ​ക്കു​മാ​യി വി​ട​പ​റ​ഞ്ഞ​ത് ആ ​കു​ഞ്ഞു​ങ്ങ​ള​ട​ക്കം 298 പേ​രാ​ണ്. ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത 32 പേ​രും ഇ​വ​രി​ലു​ണ്ട്.

ദു​ര​ന്ത വാ​ർ​ഷി​ക​ത്തി​ൽ ഉ​രു​ൾ​മേ​ഖ​ല​യി​ലാ​കെ സ​ങ്ക​ട​ക്കാ​ഴ്ച​ക​ളാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ ചൂ​ര​ൽ​മ​ല​യി​​ലേ​ക്ക് ഒ​റ്റ​ക്കും കൂ​ട്ടാ​യും എ​ത്തിയവർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ കു​ഴി​മാ​ട​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി ക​ണ്ണീ​രോ​ടെ മ​ട​ങ്ങി. 269 കു​ഴി​മാ​ട​ങ്ങ​ളു​ള്ള പു​ത്തു​മ​ല ശ്മ​ശാ​ന​ത്തി​ന് ‘ജൂ​ലൈ 30 പു​ത്തു​മ​ല ഹൃ​ദ​യ​ഭൂ​മി’ എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ 57 കു​ട്ടി​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. വെ​ള്ളാ​ർ​മ​ല, മു​ണ്ട​ക്കൈ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മാ​ണി​വ​ർ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന സ​ർ​വ​മ​ത​പ്രാ​ർ​ഥ​ന​യി​ലും പു​ഷ്പാ​ർ​ച്ച​ന​യി​ലും മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ഒ.​ആ​ർ. കേ​ളു, പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്, ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​മു​ണ്ട​ക്കൈ മ​ഹ​ല്ല് ക​മ്മി​റ്റി പ്രാ​ർ​ഥ​ന​സ​ദ​സ്സും ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
TAGS:Wayanad Landslide Mundakkai chooralmala first anniversary Government of Kerala 
News Summary - They returned to those who had stayed together.
Next Story