Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കള്ളന്മാരും ഭീകരരും...

'കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍'; സിബിഎസ്ഇ കലോത്സവത്തിലെ ആക്ഷൻ സോങ് വിവാദത്തിൽ, വ്യാപക പ്രതിഷേധം

text_fields
bookmark_border
കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍; സിബിഎസ്ഇ കലോത്സവത്തിലെ ആക്ഷൻ സോങ് വിവാദത്തിൽ, വ്യാപക പ്രതിഷേധം
cancel

പെരുമ്പാവൂർ: സി.ബി.എസ്.ഇ പെരുമ്പാവൂർ സഹോദയ കലോത്സവത്തിലെ യു.കെ.ജി വിദ്യാര്‍ഥികളുടെ ആക്ഷന്‍ സോങ് മത്സരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങളുള്ള വരികള്‍ ഉൾപ്പെട്ടതിൽ വ്യാപക പ്രതിഷേധം. 'കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍' എന്ന വരികളാണ് വിവാദത്തിന് കാരണം. ഇസ്‌ലാമോഫോബിയയും വർഗീയ വിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സ്കൂൾ അധികൃതർക്കും സംഘാടകർക്കുമെതിരെ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.

ആലുവ മഹിളാലയം സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ അല്ലപ്ര സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങാണ് വിവാദത്തിലായത്. ട്രെയിൻ യാത്രയെ ആസ്പദമാക്കിയുള്ള പാട്ടിൽ അറബി വേഷധാരികളായ വ്യക്തികൾ കോച്ചുകളിൽ കയറി ഭീതി പരത്തുന്നതായും, ഇവർ ബോംബ് വെച്ച് ഓടിപ്പോകുന്നതായും സൂചിപ്പിക്കുന്ന വരികളാണ് ഉൾപ്പെടുത്തിയിരുന്നത്.

പിഞ്ചുകുട്ടികളെ മുൻനിർത്തി വർഗീയ വിദ്വേഷവും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളെക്കൊണ്ട് വിദ്വേഷ പ്രചാരണപരണ പാട്ട് പാടിച്ചത് അവിവേകികളായ അധ്യാപകരാണെന്നും ഇത് അപകടകരമായ വർഗീയതയാണെന്നും കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. അർത്ഥമറിയാതെ പാടിയ കുട്ടികളുടെ അവതരണമൊഴിച്ച് മറ്റൊന്നും നിഷ്കളങ്കമാണെന്ന് കരുതാൻ പറ്റിയ കാലമല്ല ഇതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ഉടൻ ഇടപെട്ട് തെറ്റ് തിരുത്തിക്കണമെന്നും കുറ്റകരമായ വിഷം കുത്തിവെക്കലിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം കുറിച്ചു.

സംഭവത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി ആഷിക് പനായിക്കുളമാണ് പരാതി സമർപ്പിച്ചത്. കുട്ടികളുടെ സാംസ്കാരിക വേദികളെ പോലും വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ വിഷയമാണെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരസ്പര സ്നേഹവും സാഹോദര്യവുമാണ് പഠിപ്പിക്കേണ്ടതെന്നും ഫ്രറ്റേണിറ്റി പ്രതികരിച്ചു.

സംഭവത്തിൽ എസ്.ഡി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് ഷമീർ എം.എച്ച് പെരുമ്പാവൂർ ഇൻസ്‌പെക്ടർക്കാണ് പരാതി കൈമാറിയത്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാനും ജനങ്ങൾക്കിടയിൽ സാമുദായിക ഭിന്നത ഉണ്ടാക്കാനും ശ്രമിച്ച അധ്യാപകർക്കും സ്കൂൾ മാനേജ്‌മെന്റിനും സംഘാടകർക്കുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:islamofobia kalolsavam CBSE Jinto John 
News Summary - 'Thieves and terrorists in Arab costumes'; Widespread protests over action song controversy at CBSE Kalatsavam
Next Story