Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവമ്പാടി...

തിരുവമ്പാടി സ്​റ്റേഷനിൽ കവർച്ച കേസ് പ്രതികളുടെ അക്രമം

text_fields
bookmark_border
തിരുവമ്പാടി സ്​റ്റേഷനിൽ കവർച്ച കേസ് പ്രതികളുടെ അക്രമം
cancel

തിരുവമ്പാടി: തിരുവമ്പാടി പൊലീസ് സ്​റ്റേഷനിൽ കവർച്ച കേസിൽ പിടികൂടിയ പ്രതികൾ ​െപാലീസിനെ ആക്രമിച്ചു. മാനിപുരം കാപ്പുമ്മൽ ലി​േൻറാ രമേശ് (21), തിരുവമ്പാടി കളമ്പ്കാട്ട് ബെർണിഷ്  മാത്യു  (20) എന്നിവരാണ് എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചത്. പരിക്കേറ്റ എസ്.ഐ എം. സനൽ രാജ്, സിവിൽ പൊലീസ് ഓഫിസർ അനീസ് എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിൽ സ്​റ്റേഷനിലെ സി.സി.ടി.വി കാമറയും കസേരയും തകർന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട്  സ്​റ്റേഷനിലെത്തിയ യുവാവിനെ പ്രതികൾ ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐക്കും പൊലീസുകാരനും മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. 

പ്രതികൾക്കെതിരെ സ്​റ്റേഷൻ ആക്രമണത്തിനും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുത്തു. പ്രതികൾ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ്​ പൊലീസ് പറയുന്നത്​. ജൂൺ 29ന് കൂടരഞ്ഞിയിൽ വെച്ച് ബൈക്ക് തടഞ്ഞ് പഴ്സും പണവും പ്രതികൾ കവരുകയായിരുന്നുവെന്ന് മോഷണ കേസിലെ പരാതിക്കാരൻ ജാലിബ് പറഞ്ഞു.

പ്രതികളെ പിന്തുടർന്ന താൻ മർദനത്തിനിരയായതായി അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ മറ്റൊരു  മോഷണ കേസും ലഹരി വിൽപന കേസും നിലവിലുണ്ട്. അതേസമയം, പൊലീസുകാർ ത​​െൻറ മകനെ ആക്രമിക്കുകയായിരുന്നുവെന്ന് ബെർണിഷ് മാത്യുവി​​െൻറ മാതാവ് ഡാനി ആരോപിച്ചു. മകൻ നിരപരാധിയാണെന്ന്  ലി​േൻറാ രമേശി​​െൻറ മാതാവ് കമലയും പറഞ്ഞു. 
 

Show Full Article
TAGS:police station Thiruvampadi Police station kerala news malayalam news 
News Summary - Thiruvampadi Police Attack-Kerala News
Next Story