പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsഅനന്തു തങ്കച്ചൻ ആദർശ് അനന്തു
കുറവിലങ്ങാട്: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പനന്തോട്ടത്തിൽ അനന്തു തങ്കച്ചൻ (23), വള്ളിച്ചിറ വെള്ളംകുന്നേൽ ആദർശ് സുരേന്ദ്രൻ (24), വലവൂർ മാന്തോട്ടത്തിൽ അനന്തു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഉഴവൂർ ടൗണിൽ സ്കൂൾ വിദ്യാർഥികളും നാട്ടുകാരും സംഘർഷമുണ്ടാവുകയും കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തുകയും ഇവരെ പിന്തിരിപ്പിക്കുന്നതിനിടയിൽ ഇവർ പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യംപറയുകയും മർദിക്കുകയുമായിരുന്നു. കുറവിലങ്ങാട് പൊലീസ് കേസെടുത്ത് എസ്.എച്ച്.ഒ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.