കോതമംഗലത്ത് മൂന്ന് ഡെൻറൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsഅതുല്‍രാജ്, ബിയോൺ ബിജു, ഹരീഷ്
കോതമംഗലം: വടാട്ടുപാറ പലവൻപുഴയിൽ മൂന്ന് ഡെൻറൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ ബി.ഡി.എസ് അവസാന വർഷ വിദ്യാർഥികളായ കോട്ടയം കൊടുങ്ങൂര്‍ ചാമംപതാൽ ചുതുപ്പറമ്പിൽ വെങ്കിടേശിന്റെ മകന് അതുല്‍രാജ് (23), ചങ്ങനാശ്ശേരി മടുക്കുംമൂട് പ്ലാമൂട്ടിൽ ബിജുമോന്റെ മകൻ ബിയോൺ ബിജു (21), തിരുവനന്തപുരം പൂവാര്‍ പോട്ടയില്‍ വിഷ്ണുഭവനില്‍ വിജയകുമാറിന്റെ മകന് ഹരീഷ് (22) എന്നിവരാണ് മരിച്ചത്.
സഹപാഠികളായ ഒമ്പതംഗ സംഘമാണ് ഞായറാഴ്ച ഉച്ചക്ക് പലവന്‍പുഴയില്‍ കുളിക്കാനിറങ്ങിയത്. ബിയോണ് ആണ് ആദ്യം ഒഴുക്കില്‍പെട്ടത്. കൈയില്‍പിടിച്ച് രക്ഷിക്കാനുളള ശ്രമത്തിനിടെ അതുല്‍രാജും ഹരീഷും അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. യുവാക്കളുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും മൂന്നുപേരും മുങ്ങിത്താണിരുന്നു. കോതമംഗലത്തുനിന്നുളള അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെയും കണ്ടെടുത്തത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുട്ടമ്പുഴ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഡാലിയയാണ് ബിയോൺ ബിജുവിെൻറ മാതാവ്. സഹോദരങ്ങൾ: ഡിയോണ, ഫിയോണ. മാതാപിതാക്കളും സഹോദരങ്ങളും യു.കെയിലാണ്. ശാലിനിയാണ് അതുൽ രാജിെന്റ മാതാവ്.


