Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിന്‍റെ...

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്കി റോഡിൽ തള്ളിയ കേസിൽ ഇവാഞ്ചലിക്കൽ ആശ്രമം ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്കി റോഡിൽ തള്ളിയ കേസിൽ ഇവാഞ്ചലിക്കൽ ആശ്രമം ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ നി​ധി​ൻ, ആ​രോ​മ​ൽ, അ​മ​ൽ ഫ്രാ​ൻ​സി​സ്

Listen to this Article

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം കൂ​ന​മ്മാ​വി​ലെ ഇ​വാ​ഞ്ച​ലി​ക്ക​ൽ ആ​ശ്ര​മം ഉ​ട​മ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി മ​ഞ്ഞ​ന്ത്ര വീ​ട്ടി​ൽ സു​ദ​ർ​ശ​ന​നെ (42) അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലാ​ണ് കൂ​ന​മ്മാ​വ് സ്വ​ദേ​ശി ചെ​റു​തു​രു​ത്തി വീ​ട്ടി​ൽ അ​മ​ൽ ഫ്രാ​ൻ​സി​സ് (65), വ​ള​ർ​ത്തു​മ​ക​ൻ ആ​രോ​മ​ൽ (23), കോ​ട്ട​ക്ക​ൽ വീ​ട്ടി​ൽ നി​ധി​ൻ (35) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം കൂ​ന​മ്മാ​വി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന ഇ​വാ​ഞ്ച​ലി​ക്ക​ൽ ആ​ശ്ര​മ​ത്തി​ന്റെ ഉ​ട​മ​യാ​ണ് ബ്ര​ദ​ർ അ​മ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മ​ൽ ഫ്രാ​ൻ​സി​സ്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന സു​ദ​ർ​ശ​ന​നെ ക​ഴി​ഞ്ഞ 18ന് ​ആ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് ഇ​വാ​ഞ്ച​ലി​ൽ ആ​ശ്ര​മ​ത്തി​ൽ എ​ത്തി​ച്ച​ത്.

ആ​ശ്ര​മ​ത്തി​ൽ ക​ഴി​ഞ്ഞു​വ​ര​വെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സു​ദ​ർ​ശ​ന​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സു​ദ​ർ​ശ​ന​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ആ​ശ്ര​മം ഉ​ട​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​മ​ൽ, നി​ധി​ൻ എ​ന്നി​വ​രും മ​റ്റും ചേ​ർ​ന്ന് സ്ഥാ​പ​ന​ത്തി​ന്റെ വാ​ഹ​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ്ര​മ​ത്തി​ലെ വാ​ഹ​നം പോ​കു​ന്ന ദൃ​​ശ്യം സി.​സി.​ടി.​വി​യി​ൽ​നി​ന്ന് ല​ഭി​ച്ച​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം റോ​ഡ​രി​കി​ലാ​ണ് കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സു​ദ​ർ​ശ​ന​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജിൽ ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലാ​ണ് സു​ദ​ർ​ശ​ന​ൻ.

Show Full Article
TAGS:pastor arrested Arrest Crime News 
News Summary - Three people including a pastor arrested for brutal attack
Next Story