Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കടുവ: പനമരം,...

വയനാട്ടിൽ കടുവ: പനമരം, കണിയാമ്പറ്റ പഞ്ചായത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

text_fields
bookmark_border
D.R. Meghashree, tiger
cancel
Listen to this Article

കൽപറ്റ: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും നാളെ (ചൊവ്വാഴ്ച) ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണെന്ന് കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.

വയനാട് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം വ​യ​ലി​ലാണ് ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ഉ​ന്ന​തി​യി​ലെ വി​നു തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തി​ലൂ​ടെ ക​ടു​വ ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട​ത്. ഇ​യാ​ളാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. നോ​ർ​ത്ത്‌ വ​യ​നാ​ട് ഡി​വി​ഷ​ൻ മാ​ന​ന്ത​വാ​ടി റേ​ഞ്ച് വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ൽ പ​ടി​ക്കം​വ​യ​ലി​ൽ ജോ​ണി തൈ​പ്പ​റ​മ്പി​ൽ എ​ന്ന​യാ​ളു​ടെ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ക​മ്പ​ള​ക്കാ​ട് പൊ​ലീ​സും വെ​ള്ള​മു​ണ്ട വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ടു​വ തൊ​ട്ട​ടു​ത്ത തോ​ട്ട​ത്തി​ലേ​ക്കാ​ണ് ക​ട​ന്നു​പോ​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കാ​ൽ​പ്പാ​ടു​ക​ൾ ക​ടു​വ​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ഭ​യ​പ്പാ​ടി​ലാ​ണ്.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. പ​ച്ചി​ല​ക്കാ​ട് പ്ര​ദേ​ശ​ത്തെ ക​ട​ക​മ്പോ​ള​ങ്ങ​ൾ തു​റ​ന്ന​ങ്കി​ലും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​തെ​യാ​യി. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ ക​ണി​യാ​മ്പ​റ്റ മി​ല്ലു​മു​ക്ക് കൂ​ടോ​ത്തു​മ്മ​ലി​ലും ക​ടു​വ​പ്പേ​ടി​യി​ലാ​യി. കടുവയെ കണ്ട ​സ്വകാര്യതോട്ടത്തി​ലെ ഇലക്ട്രിക് ടവറിന് കീഴിൽ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോൺ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

പ്ര​ദേ​ശ​ത്ത് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി, ക​ൽ​പ​റ്റ ആ​ർ.​ആ​ർ.​ടി സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തു ക്യാ​മ്പ് ചെ​യ്തു സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ടു​വ​യു​ടെ സ​ഞ്ചാ​ര​പ​ഥം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി തെ​ർ​മ​ൽ ഡ്രോ​ണും മ​റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. ക​മ്പ​ള​ക്കാ​ട്, പ​ന​മ​രം പൊ​ലീ​സും സ്ഥ​ല​ത്തു​ണ്ട്.

ദേ​ശീ​യ ക​ടു​വാ പ​രി​പാ​ല​ന അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം ഉ​ത്ത​ര​മേ​ഖ​ലാ സി.​സി.​എ​ഫ് മു​മ്പാ​കെ നോ​ർ​ത്ത്‌ വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ന​ൽ​കും. ഈ ​ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

പ​ച്ചി​ല​ക്കാ​ട്ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ടു​വ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​താ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ഴ​ക്കു​ന്ന ചോ​ദ്യം. പ​ച്ചി​ല​ക്കാ​ട്നി​ന്ന് വ​ന​ത്തി​ലേ​ക്ക് ഏ​ക​ദേ​ശം ആ​റ് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​ക​വും വ​യ​ൽ പ്ര​ദേ​ശ​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ക​ടു​വ​ക്ക് വ​ന​പ്ര​ദേ​ശ​മാ​യ ന​ട​വ​യ​ൽ-​നെ​യ്ക്കു​പ്പ​യി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ന​പ്ര​ദേ​ശ​ത്തി​നോ​ട് ചേ​ർ​ന്ന നെ​യ്ക്കു​പ്പ എ.​കെ.​ജി ക​വ​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​രു​ന്നു. അ​ന്ന് ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

കാ​ണാ​താ​യ തോ​ട്ടം കാ​വ​ൽ​ക്കാ​ര​നെ ക​ണ്ടെ​ത്തി

ക​ടു​വ സാ​ന്നി​ധ്യ​മു​ള്ള പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം​വ​യ​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​ണാ​താ​യ തോ​ട്ടം കാ​വ​ൽ​ക്കാ​ര​നെ ക​ണ്ടെ​ത്തി. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ജോ​ണി​യു​ടെ തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ബേ​ബി​യെ (70) കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി​യെ​ങ്കി​ലും ബേ​ബി സു​ര​ക്ഷി​ത​നാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി.

ഇ​വി​ടെ ക​ടു​വ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ബേ​ബി​യെ കാ​ണാ​താ​യ​ത് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ മൊ​ബൈ​ൽ ഫോ​ൺ അ​ടു​ത്തു​ള്ള ഷെ​ഡ്ഡി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
TAGS:Tiger Wayanad Holiday Educational Institutions Latest News 
News Summary - Tiger in Wayanad: Holiday for educational institutions in Panamaram and Kaniyambetta panchayat wards
Next Story