Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കില്‍നിന്ന്...

ബൈക്കില്‍നിന്ന് ടിപ്പര്‍ ലോറിക്കടിയിലേക്ക് വീണ് മറ്റൊരു ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

text_fields
bookmark_border
ബൈക്കില്‍നിന്ന് ടിപ്പര്‍ ലോറിക്കടിയിലേക്ക് വീണ് മറ്റൊരു ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
cancel
camera_alt

ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് മരിച്ച അരുണ്‍കുമാര്‍

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് മറ്റൊരു ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലറ മരുതമണ്‍കാവ്‌ വിള വീട്ടില്‍ അനില്‍ കുമാറിന്റെയും ലളിതയുടെയും മകനും ടിപ്പര്‍ ഡ്രൈവറുമായ അരുണ്‍ കുമാറാണ്(31) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറിന് വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ ചുള്ളാളം ജുമാ മസ്ജിദിന് സമീപം വച്ചായിരുന്നു അപകടം. വീട്ടില്‍നിന്നും പുല്ലമ്പാറയിലുള്ള ക്വാറിയിലേക്ക് ലോഡ് കയറ്റാന്‍ കൊണ്ടിട്ടിരുന്ന ലോറി എടുക്കാന്‍ വരികയായിരുന്നു അരുൺ. ഇതിനിടെ ബൈക്ക് നിയന്ത്രണം വിടുകയും ഇതേ ക്വാറിയില്‍നിന്നും ലോഡ് കയറ്റി പോവുകയായിരുന്ന മറ്റൊരു ടിപ്പര്‍ ലോറിക്കടിയിലേക്ക് അരുൺ തെറിച്ചുവീഴുകയുമായിരുന്നു. തലയിലൂടെ ടയര്‍ കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സഹോദരി: അതുല്യ.


Show Full Article
TAGS:Accidents Tipper lorry bike Bike accident 
News Summary - Tipper driver killed after falling from bike under another tipper lorry
Next Story