Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യാന്തര വിദ്യാഭ്യാസ...

രാജ്യാന്തര വിദ്യാഭ്യാസ ദിനം; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കയ്യിലുണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്ര രേഖകൾ

text_fields
bookmark_border
രാജ്യാന്തര വിദ്യാഭ്യാസ ദിനം; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കയ്യിലുണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്ര രേഖകൾ
cancel
camera_alt

1866 ലെ ​നോ​ട്ടീ​സ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി

മ​ഞ്ചേ​രി: 1866ലെ ​റൈ​റ്റ് സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് തൃ​ക്ക​ല​ങ്ങോ​ട് ക​രി​ക്കാ​ട് സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് പാ​ല​ശ്ശേ​രി മ​ന​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി. ബ്രി​ട്ടീ​ഷ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​ന്ന് സ്കൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി ജ​ന്മി​മാ​രു​ടെ കൈ​യി​ൽ നി​ന്ന് നി​ർ​ബ​ന്ധ പി​രി​വ് (വ​രി​പ്പ​ണം) ന​ട​ത്തി​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ 1866 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ട​വ് തെ​റ്റി​ച്ച​തി​ന് ജ​ന്മി​യാ​യി​രു​ന്ന പാ​ല​ശ്ശേ​രി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​ക്ക് അ​യ​ച്ച നോ​ട്ടീ​സാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​ന്‍റെ മു​ത്ത​ച്ഛ​നാ​ണ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി. മൂ​ന്നാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ആ​ളു​ടെ കൈ​വ​ശ​മാ​ണ് ഇ​ന്ന് ഈ ​രേ​ഖ​യു​ള്ള​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​ഞ്ച് രൂ​പ​യാ​യി​രു​ന്നു അ​ന്ന് അ​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്ന് അ​ട​ക്ക​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും നോ​ട്ടീ​സി​ൽ ന​ൽ​കി​യി​രു​ന്നു.

‘‘ഏ​റ​നാ​ട് താ​ലൂ​ക്ക് ഇ​രു​വേ​റ്റി അം​ശ​ത്തി​ൽ ഇ​രി​ക്കു​ന്ന മൂ​ത്തേ​ട​ത്ത് പാ​ല​ശ്ശേ​രി ന​മ്പൂ​തി​രി 500 ഉ​റു​പ്പി​ക​യു​ടെ ആ​ദാ​യ​ക്കാ​ര​നാ​യ​തി​നാ​ൽ 1866 -ാമ​ത് കൊ​ല്ലം ജ​നു​വ​രി മാ​സം 1-ാം തി​യ്യ​തി മു​ത​ൽ ഡി​സം​സ​ബ​ർ മാ​സം 31 -ാം തി​യ്യ​തി വ​രെ​യു​ള്ള ഗ​ഡു​വി​ന് സ്കൂ​ൾ വ​രി വ​ക താ​ങ്ക​ൾ കൊ​ടു​പ്പാ​നു​ള്ള അ​ഞ്ച് ഉ​റു​പ്പി​ക അ​ട​ക്കേ​ണ്ട​തി​നാ​യി മ​ഞ്ചേ​രി ജി​ല്ല റൈ​റ്റ് സ്കൂ​ൾ ക​മീ​ഷ​ന​ർ​മാ​ർ താ​ങ്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും ഈ ​നോ​ട്ടീ​സ് കി​ട്ടി​യ ദി​വ​സം മു​ത​ൽ അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ട​പ്പാ​നു​ള്ള സം​ഖ്യ അ​ട​ക്കാ​തി​രി​ക്കു​ക​യാ​ക​ട്ടെ അ​ട​ക്കാ​തി​രു​ന്ന​തി​ന് മ​തി​യാ​യ കാ​ര​ണം ക​മീ​ഷ​ന​ർ​മാ​ർ​ക്ക് കാ​ണി​ക്കാ​തി​രി​ക്കു​ക​യാ​ക​ട്ടെ ചെ​യ്താ​ൽ ആ ​സം​ഖ്യ​ചി​ല​വു​ക​ളോ​ട് കൂ​ടി വ​സൂ​ലാ​ക്കു​വാ​നാ​യി​ട്ട് മു​ത​ൽ ക​ണ്ടു​കെ​ട്ടു​വാ​നു​ള്ള ഒ​രു വാ​റ​ണ്ട് അ​യ​ക്കു​മെ​ന്നും അ​റി​യി​ക്കു​ന്നു’’ എ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

19ാം നൂ​റ്റാ​ണ്ടി​ലെ മ​ല​ബാ​റി​ന്റെ​യും ഏ​റ​നാ​ടി​ന്റെ​യും നി​ര​വ​ധി ച​രി​ത്ര​രേ​ഖ​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി സൂ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:International Education Day 
News Summary - Today is International Education Day; Unnikrishnan Namboothiri kept historical records
Next Story