Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ ഡി.ജി.പി ടോമിൻ ജെ...

മുൻ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്; അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷം തടവ്

text_fields
bookmark_border
Tomin Thachankary
cancel
camera_alt

ടോമിൻ ജെ തച്ചങ്കരി


കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം തടവ്. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ്. തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

2013ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ശിക്ഷ ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.

‘ഗുരുതരമായ കുറ്റമാണ് തച്ചങ്കരി നടത്തിയത്. തുടര്‍ നടപടികൾ വിജിലൻസ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കും. തച്ചങ്കരിയെ ഇന്ന് തിരുവന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 30 ദിവസത്തിനുള്ളിൽ ഹൈകോടതിയിൽ അപ്പീൽ നൽകാം. കേസിൽ 96 സാക്ഷികളെ വിസ്തരിച്ചെന്നും പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007ൽ തച്ചങ്കരി ഡി.ഐ.ജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.

സർവിസിലിരിക്കെ വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. 2013ൽ തൃശൂർ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റി.

കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹരജി ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് വിജിലൻസ് കോടതി വിചാരണ പൂർത്തിയാക്കിയത്. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സമർപ്പിച്ച ഹരജി വിജിലൻസ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.

കേസിന്റെ വിചാരണക്കിടെ, ഔദ്യോഗികപദവയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നം പതിച്ച ബോർഡുവെച്ച സ്വകാര്യകാറിൽ കോട്ടയം വിജിലൻസ് കോടതിയിൽ തച്ചങ്കരി എത്തിയത് വിവാദമായിരുന്നു.

Show Full Article
TAGS:tomin thachankary Disproportionate Assets Case 
News Summary - Tomin Thachankary sentenced to four years in prison in disproportionate assets case
Next Story