സാഹസിക വിനോദ സഞ്ചാരം സാധ്യത പഠനത്തിന് ഉദ്യോഗസ്ഥരെത്തി
text_fieldsകക്കാടംപൊയിലിലെ സാഹസിക വിനോദ സഞ്ചാര സാധ്യതകൾ പഠിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ,
സി.കെ. കാസിം എം.എൽ.എ സമീപം
തിരുവമ്പാടി : മലയോര മേഖലയിലെ സാഹസിക വിനോദ സഞ്ചാര വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ കൂടരഞ്ഞി കക്കാടംപൊയിൽ സന്ദർശിച്ചു. പ്രിയങ്ക ഗാന്ധി എം.പി കഴിഞ്ഞ ദിവസം കക്കാടംപൊയിലിലെത്തി സാഹസിക വിനോദ സഞ്ചാര വികസന സാധ്യതകൾ ചർച്ച ചെയ്തിരുന്നു . ഇതിന്റെ തുടർച്ചയായാണ് ഉദ്യോഗസ്ഥ സന്ദർശനം. സി.കെ. കാസിം എം.എൽ. എ , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജോ. ഡയറക്ടർ അഭിലാഷ് കുമാർ, സീനിയർ ഡയറക്ടർ ആർ.രഞ്ജിത് എന്നിവർ ടൂറിസം സാധ്യതകൾ പരിശോധിച്ചു. ഉദ്യോഗസ്ഥ സംഘം കക്കാടം പൊയിൽ, കുരിശുമല, സ്വർഗ്ഗംകുന്ന്, വാളം തോട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. പ്രദേശത്ത് ടൂറിസം മേഖലയിൽ അനന്തസാധ്യതകളുണ്ടെന്ന് സംഘം വിലയിരുത്തി. ഈ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ ഉൾപ്പെടുത്തി ഡി.പി.ആർ, സി.കെ കാസിമിന് സമർപ്പിക്കുമെന്ന് അറിയിച്ചു.


