Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദസഞ്ചാര...

വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണരുന്നു

text_fields
bookmark_border
വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണരുന്നു
cancel
camera_alt

മ​റ​യൂ​ർ

തൊടുപുഴ: കനത്ത മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും യാത്രാനിയന്ത്രണങ്ങളുമെല്ലാം മൂലം കടുത്ത പ്രതിസന്ധിയിലായ ടൂറിസം-വ്യാപാര മേഖലക്ക് മഴ കുറഞ്ഞത് പ്രതീക്ഷയേകുന്നു. ഇടവിട്ടുള്ള മഴയാണ് രണ്ടു ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലും ലഭിച്ചത്. വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശന വിലക്ക് ജില്ല ഭരണകൂടം പിന്‍വലിച്ചതോടെ കുറച്ച് ദിവസങ്ങളായി വിനോദസഞ്ചാരികളും എത്തിത്തുടങ്ങി. ഓണത്തോടനുബന്ധിച്ച് അടുത്ത ദിവസം മുതല്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.

ദേശീയപാതയിലെ മലയിടിച്ചിൽ ഭീഷണിയും ഗതാഗതനിയന്ത്രണങ്ങളും കാരണം നിലച്ചുപോയ മൂന്നാറിലെ മൺസൂൺ ടൂറിസം, വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് വളരെ കുറവാണ്. ഓണാവധിക്ക് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് മൂന്നാർ, ആനച്ചാൽ, ചിന്നക്കനാൽ, ദേവികുളം മേഖലകളിലുള്ള വ്യാപാരികളും റിസോർട്ട്, ഹോംസ്റ്റേ ഉടമകളും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൺസൂൺ സീസണിൽ ധാരാളം അറബ് സഞ്ചാരികളുടെ ബുക്കിങ്ങുകൾ ലഭിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയും യാത്രാനിരോധന ഉത്തരവുകളുംമൂലം ഭൂരിഭാഗവും റദ്ദായിരുന്നു.

മൂ​ന്ന്​ ദി​വ​സം 30,000ത്തി​ന്​ മു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഡി.​ടി.​പി.​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ 34114 സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തി​യ​ത്. 14 മു​ത​ല്‍ 16 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. വെ​ള്ളി​യാ​ഴ്ച 4798 പേ​ർ എ​ത്തി​യ​പ്പോ​ൾ ശ​നി​യാ​ഴ്ച 14920 പേ​രും ഞാ​യ​റാ​ഴ്ച 14396 പേ​രും ജി​ല്ല​യി​ൽ ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി.

വാ​ഗ​മ​ണ്ണും മൂ​ന്നാ​റു​മാ​ണ് കൂ​ടു​ത​ല്‍ പേ​രും സ​ന്ദ​ര്‍ശി​ച്ച​ത്. മാ​ട്ടു​പ്പെ​ട്ടി ഒ​ഴി​കെ​യു​ള്ള മ​റ്റു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ളെ​ത്തി. സ​ന്ദ​ര്‍ശ​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ഹോ​ട്ട​ല്‍, റി​സോ​ര്‍ട്ട്, ഹോം ​സ്‌​റ്റേ ന​ട​ത്തി​പ്പു​കാ​രെ​ല്ലാം ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ഴ​മൂ​ലം മ​ണ്‍സൂ​ണ്‍ ടൂ​റി​സ​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​യ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. കാ​ലാ​വ​സ്ഥ അ​നൂ​കൂ​ല​മാ​യാ​ല്‍ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ വ​ന്‍ ഒ​ഴു​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മ​ഴ ശ​മി​ച്ചു​തു​ട​ങ്ങി​യ​തി​നാ​ല്‍ വ്യാ​പാ​ര മേ​ഖ​ല​യും ഉ​ണ​ര്‍വി​ലാ​ണ്. മ​ഴ​മൂ​ലം വി​ൽ​പ​ന​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ണ​ത്തി​ന് ഇ​നി ഒ​രാ​ഴ്​​ച മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ണ​വി​പ​ണി കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

Show Full Article
TAGS:Tourism News centers Idukki News news 
News Summary - Tourist Spots Come Alive
Next Story