ടി.പി വധം: ജ്യോതി ബാബുവിന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്
text_fieldsന്യൂഡൽഹി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയിൽ ആരോഗ്യനില പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
ആരോഗ്യനില വഷളായെന്നും വൃക്ക മാറ്റിവെക്കണമെന്നും ചൂണ്ടിക്കാട്ടി ജ്യോതി ബാബു നൽകിയ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജിനോട് ബോർഡ് രൂപവത്കരിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടത്.
റിപ്പോർട്ട് പ്രകാരം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കില്‍ മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും എം.എൽ.എയുമായ കെ.കെ. രമക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.


