Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുകൾ ഇന്നും...

ട്രെയിനുകൾ ഇന്നും താളംതെറ്റി, 16 മണിക്കൂർ വരെ വൈകിയോടുന്നു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിക്കൽ തുടരുന്നു

text_fields
bookmark_border
indian railway
cancel

കോഴിക്കോട്: ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്നും പൂർണതോതിൽ ട്രാക്കിലായില്ല. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. തകർന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചു നീക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനി​ലെ 2,3 പ്ലാറ്റ് ഫോമുകളിൽ ഇന്ന് ട്രെയിൻ സർവിസ് ഉണ്ടാകില്ല. നിലവിൽ ഒന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്.

കണ്ണൂർ ഭാഗത്തുനിന്നുള്ള പരശുറാം എക്സ്പ്രസ് (16649), കണ്ണൂർ കോഴിക്കോട് പാസഞ്ചർ (56632), പാലക്കാട് എക്സ്പ്രസ് (16610), നേത്രാവതി എക്സ്പ്രസ് (16345) എന്നിവ ഒരുമണിക്കൂറോളം ​വൈകിയാണ് ഓടുന്നത്. വന്ദേഭാരത് (20631) മാത്രമാണ് നിലവിൽ സമയക്രമം പാലിക്കുന്നത്.

കൂടാതെ, കണ്ണൂർ – കോഴിക്കോട് പാസഞ്ചർ (56632) ഇന്ന് കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ സർവിസ് അവസാനിപ്പിക്കും. ഇത് നഗരത്തിലേക്കുള്ള യാത്രക്കാരെ വലക്കും. ഈ ട്രെയിൻ തിരിച്ചുപോകുന്നതും (കോഴിക്കോട് – കണ്ണൂർ പാസഞ്ചർ 56617) വെസ്റ്റ് ഹില്ലിൽ നിന്നായിരിക്കും. ഉച്ചയ്ക്ക് 2:16-നാണ് വെസ്റ്റ്ഹില്ലിൽനിന്ന് പുറപ്പെടുക.

മൂന്ന് ട്രെയിനുകൾ 16 മണിക്കൂർ വ​രെ വൈകും

ഇന്നലെ (2026 ജൂലൈ ‌9) തിരുവനന്തപുരം നോർത്തിൽ നിന്നും ഉച്ച കഴിഞ്ഞ് 3:45ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം നോർത്ത് - ഭാവ്നഗർ ടെർമിനസ് വീക്കിലി എക്സ്പ്രസിന്റെ (19259) സമയം പുനക്രമീകരിച്ചു. 16 മണിക്കൂർ വൈകി ഇന്ന് (2026 ജൂലൈ 10) രാവിലെ 7:45നാണ് തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നോർത്തിൽ എത്തിച്ചേർന്ന 19260 ഭാവ്നഗർ ടെർമിനസ് - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്സ്‌ വൈകി എത്തിയതാണ് ഇതിന് കാരണം.

ഇന്ന് (2026 ജൂലൈ ‌10) എറണാകുളം ജംഗ്ഷനിൽ നിന്നും പുലർച്ചെ 2:15ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22149 എറണാകുളം - പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ സമയവും പുനക്രമീകരിച്ചു. 10.45 മണിക്കൂർ വൈകി ഇന്ന് ഉച്ച 1 മണിക്കേ എറണാകുളം ജങ്നിൽ നിന്ന് ഈ ട്രെയിൻ പുറപ്പെടൂ. എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരേണ്ട 22150 പുണെ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ വൈകുന്നതാണ് കാരണം.

ഇന്ന് (2026 ജൂലൈ ‌10) തിരുവനന്തപുരം നോർത്തിൽ നിന്നും രാവിലെ 9:10ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 20931 തിരുവനന്തപുരം നോർത്ത് - ഇൻഡോർ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ സമയവും പുനക്രമീകരിച്ചു. 10.5 മണിക്കൂർ വൈകി ഇന്ന് രാത്രി 7:15നാണ് ഈ ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടുക. തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരേണ്ട 20932 ഇൻഡോർ - തിരുവനന്തപുരം നോർത്ത് വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ വൈകുന്നതാണ് കാരണം.

Show Full Article
TAGS:kozhikode railway station train Building demolition train timing 
News Summary - Trains delayed again today; Building demolition continues at Kozhikode Railway Station
Next Story