Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയസ്സേറി...

വയസ്സേറി ട്രാൻസ്ഫോർമറുകൾ; പ്രസരണനഷ്ടം പതിവാകുന്നു

text_fields
bookmark_border
വയസ്സേറി ട്രാൻസ്ഫോർമറുകൾ; പ്രസരണനഷ്ടം പതിവാകുന്നു
cancel

പാലക്കാട്: കെ.എസ്.ഇ.ബി വിതരണ വിഭാഗത്തിലെ 30 ശതമാനം ട്രാൻസ്ഫോർമറുകളും 20 വർഷവും അതിനു മുകളിലും കാലപ്പഴക്കമുള്ളവ. കാര്യക്ഷമത കുറയുന്നതിലും പ്രസരണ നഷ്ടം കൂടുന്നതിലും പഴയ ട്രാൻസ്ഫോർമറുകൾ പ്രധാന കാരണമാണെന്നാണ് വിദഗ്ധാഭിപ്രായം. വിതരണ മേഖലയിലെ 87,038 ട്രാൻസ്ഫോർമറുകളിൽ 29,224 എണ്ണം 20 വർഷത്തിനു മുകളിൽ പഴക്കംചെന്നവയാണെന്ന് കെ.എസ്.ഇ.ബി നിയമസഭയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.

കാലാവധി 30 വർഷം

20 മുതൽ 30 വർഷമാണ് ശരാശരി കാലാവധി. പഴക്കമേറിയാൽ ഇൻസുലേഷൻ ക്രമാതീതമായി കുറയുക, അമിതമായി ചൂടാകുക, ഓയിൽ കേടാകുക. ശേഷി നഷ്ടപ്പെടുക എന്നിവ പ്രശ്നമാണ്. 30 വർഷത്തിനു മേൽ പഴക്കമുള്ള 8569 ട്രാൻസ്ഫോർമറുകളാണുള്ളത്. 100 കെ.വി.എ ശേഷിയുള്ള 30 വർഷത്തിലേറെ പഴക്കമുള്ള 5989 എണ്ണമുണ്ട്. . 20-30 വർഷം പഴക്കമുള്ള 14,745ഉം 10-20 വർഷം പഴക്കമുള്ള 26,054ഉം ഉണ്ട്. 10 വർഷത്തിൽ താഴെ പഴക്കമുള്ളവ 18,400.

പ്രസരണ വിഭാഗത്തിൽ ആകെയുള്ള 1289 ട്രാൻസ്ഫോർമറുകളിൽ 30 വർഷത്തിനു മുകളിൽ പഴക്കമുള്ളവ 151ഉം ഉപയോഗശൂന്യമായവ 30ഉം ആണ്. 20-30 വർഷം വരെ പഴക്കമുള്ള 389 എണ്ണമുണ്ട്. 24 ശതമാനത്തോളം 20 വർഷത്തിൽ മേൽ പഴക്കമുള്ളവയാണ്.

ക്ഷാമമില്ലെന്ന്​ കെ.എസ്​.ഇ.ബി

ക​ഴി​ഞ്ഞ വ​ര്‍‍ഷ​ത്തെ പ്ര​തി​സ​ന്ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ കെ.​എ​സ്.​ഇ.​ബി. 400 എണ്ണം ഡി​സം​ബ​ര്‍ മു​ത​ല്‍ ല​ഭ്യ​മാ​ക്കി. 100 കെ.​വി.​എ 741 എ​ണ്ണം വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​തി​ല്‍ 225 എ​ണ്ണം ല​ഭി​ച്ചു. 160 കെ.​വി.​ 1139 എ​ണ്ണം അ​നു​മ​തി ന​ല്‍കി​യ​തി​ല്‍ 599 എ​ണ്ണം ല​ഭിച്ചു. കേ​ടാ​കു​ന്ന​വ മാ​റ്റാൻ 100 ട്രാ​ന്‍‍സ്​​ഫോ​ര്‍‍മ​റു​ക​ളുണ്ട് -കെ.എസ്​.ഇ.ബി പ​റ​യു​ന്നു.

Show Full Article
TAGS:KSEB transformer Electricty 
News Summary - Transmission losses in kseb Transformers
Next Story