Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പായിലെ ബലാൽസംഗം:...

സ്പായിലെ ബലാൽസംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി

text_fields
bookmark_border
സ്പായിലെ ബലാൽസംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി
cancel
Listen to this Article

തിരുവല്ല: പട്ടാപ്പകൽ മഞ്ഞാടിയിലെ സ്പായിൽ കയറി ഗുണ്ടാ പിരിവ് നൽകാത്തതിന് ജീവനക്കാരിയെ ബലാൽത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവരാണ് ബുധനാഴ്ച വൈകീട്ട് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ ആറു പ്രതികളും പിടിയിലായി.

ഈ മാസം ഒന്നിന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ആറംഗ സംഘം 50000 രൂപ ഗുണ്ട പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ മർദിച്ച ശേഷം മറ്റൊരു ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെത്തിയ കസ്റ്റമറെ മർദിച്ച് ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവിഡിയോ ചിത്രീകരിക്കുകയും ജീവനക്കാരിയിൽനിന്നും 2500 രൂപ പിടിച്ചുവാങ്ങുകയും ചെയ്തു.

ഒന്നാം പ്രതി കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (മരണ സുബിൻ-29), കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ-26) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

Show Full Article
TAGS:Arrest Rape Case 
News Summary - Two absconding accused surrender in Spa rape case
Next Story