Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2026 4:32 PM GMT Updated On
date_range 11 Jun 2026 4:32 PM GMTമലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
text_fieldsമലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. അരീക്കോട് ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്.
വൈകീട്ട് സ്കൂളിൽനിന്ന് വന്നശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനായി പോയതായിരുന്നു അവർ. പ്രതീക്ഷിച്ച സമയമായിട്ടും കുട്ടികൾ മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story


