Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2025 4:37 PM GMT Updated On
date_range 19 Sep 2025 4:37 PM GMTമലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാന്മാർ
text_fieldscamera_alt
കുര്യാക്കോസ്, ജോൺ കുറ്റിയിൽ
Listen to this Article
അടൂർ: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്‍റെ 95-ാം വാർഷിക വേളയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാന്മാർ. സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക ശുശ്രൂഷകൾക്കായി യു.കെ.യിലെ സഭാതല കോർഡിനേറ്റർ മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്‍റെ ചാൻസലർ മോൺ. ഡോക്ടർ ജോൺ കുറ്റിയിൽ മേജർ അതിഭദ്രാസന സഹായമെത്രാനായും നിയമിതരായി.
നിയമന വാർത്ത റോമിലും തിരുവനന്തപുരം സെന്‍റ് മേരീസ് കത്തീഡ്രലിലും വായിച്ചു. സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപനം നടത്തി. നവംബർ 22 ന് പട്ടം കത്തീഡ്രലിൽ നിയുക്ത മെത്രാൻമാരുടെ സ്ഥാനാരോഹണം നടക്കും.
Next Story