Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് മറിഞ്ഞ് രണ്ട്...

ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
cancel

കട്ടപ്പന: ഉപ്പുതറയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. ഉപ്പുതറ ആലടി വരിക്കാനി തോമസിന്റെ മകൻ നോയൽ (17), മേരികുളം ആറേക്കർ ആരംപുളിക്കൽ സലീമിന്റെ മകൻ സാനിഫ് (18) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്‌ച പുലർച്ചെ 1.20 ഓടെയാണ് അപകടം. ആലടിയിൽനിന്ന് മേരികുളം ഭാഗത്തേക്ക് പോയ ബൈക്കാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇരുവരുടെയും മരണം സ്‌ഥിരീകരിച്ചു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Bike accident Accident News Obituary 
News Summary - Two students die in bike accident
Next Story