കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായ യുവാക്കൾ
വണ്ടിപ്പെരിയാർ: കഞ്ചാവ് കൈവശം സൂക്ഷിച്ച രണ്ട് യുവാക്കളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. മ്ലാമല അംബേദ്കർ കോളനിയിൽ ജി. പ്രവീൺ, ആർ. രാഹുൽ എന്നിവരെ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 22 ചെറുപൊതികളായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.
തമിഴ്നാട്ടിലെ കമ്പത്തുനിന്ന് 3000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്നും പ്രതികൾ മൊഴി നൽകി. കഞ്ചാവ് വിൽപന നടത്തിയതിന് പ്രവീണിനെതിരെ മുമ്പും കേെസടുത്തിട്ടുണ്ട്. വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ഡി. സുനിൽ കുമാർ, എസ്.ഐ ഇ.പി. ജോയി എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.