Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2026 9:07 AM GMT Updated On
date_range 15 Aug 2026 9:07 AM GMTമൊഗ്രാലിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ തിളങ്ങി യു.എ.ഇ പൗരന്മാർ
text_fieldsമൊഗ്രാൽ പുത്തൂർ: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വിദേശ പൗരന്മാരും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശികളായ ഖാലിദ് സഈദ് അൽ കാഹബി, ഉബൈദ് അൽ ദഹേരി, ഹസ്സ ഉബൈദ് അൽ ദഹേരി, അബ്ദുല്ല മുഹമ്മദ് അൽ കമാലി എന്നിവരാണ് മൊഗ്രാൽ പുത്തൂർ സ്കൂളിൽ കുട്ടികളോടൊപ്പം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തത്.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാസർകോട് എത്തിയത്. നജീബ് ആൻഡ് മുജീബ് ഫൗണ്ടേഷൻ ജി.എച്ച്.എസ്.എസ് മൊഗ്രാൽപുത്തൂർ സ്കൂളിൽ നടപ്പക്കുന്ന ജി-ജ്ഞാൻ പദ്ധതിയുടെ അവാർഡ് ദാനചടങ്ങിലും ഇവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ വീക്ഷിക്കുകയും, വിദ്യാർഥികൾക്ക് അധ്യാപകർക്കും ഒപ്പം ദേശീയ പതാകയുമായി ഫോട്ടോക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി മനോഹരമായിരുന്നുവെന്നും ഇനിയും കേരളത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു
Next Story


