Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിപ്പാട്;...

ഹരിപ്പാട്; തുടർവിജയത്തിനായി യു.ഡി.എഫ്, അട്ടിമറിക്കായി ഇടതുമുന്നണി

text_fields
bookmark_border
ഹരിപ്പാട്; തുടർവിജയത്തിനായി യു.ഡി.എഫ്, അട്ടിമറിക്കായി ഇടതുമുന്നണി
cancel
camera_alt

.ക​രു​വാ​റ്റ​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ട് യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ര​മേ​ശ്​ ചെ​ന്നി​ത്ത​ല വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു 

ഹരിപ്പാട്: സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഉരുക്ക് കോട്ടകളിൽ ഒന്നായ ഹരിപ്പാട് മണ്ഡലത്തിൽ ഇക്കുറി പോരാട്ടം മുറുകുകയാണ്. മണ്ഡലത്തിൽ അട്ടിമറി ലക്ഷ്യമിട്ട് ഇടതുമുന്നണി വൻ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ഇരുമുന്നണികളെയും പിന്തുണച്ചിരുന്ന മണ്ഡലം രമേശ് ചെന്നിത്തലയുടെ വരവോടെ യു.ഡി.എഫിന്റെ കുത്തകയായി മാറിയിട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് ഇടതുമുന്നണിയുടെ അഭിമാനപ്രശ്നമാണ്. ശക്തമായ ജനകീയ അടിത്തറ ഉണ്ടായിട്ടും യു.ഡി.എഫിന്റെ കുത്തക തകർക്കാൻ കഴിയാത്തതിന്റെ കാരണം പലതാണ്.

തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് രമേശ് ചെന്നിത്തലയുടെ അങ്കം. സംസ്ഥാന നേതാവ് എന്ന പരിവേഷവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പാർട്ടിക്ക് അതീതമായ ബന്ധങ്ങളും അതു വോട്ടാക്കി മാറ്റാനുള്ള കഴിവുമാണ് രമേശ് ചെന്നിത്തലക്ക് വിജയം സമ്മാനിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തിൽ ഹരിപ്പാട് നടപ്പാക്കിയ വികസന മുന്നേറ്റത്തിന്റെ തുടർച്ചയാണ് യു.ഡി.എഫ് വാഗ്ദാനം. തങ്ങളുടെ കോട്ട ഭദ്രമാണെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവരിച്ച അഭിമാന വിജയവും യു.ഡി.എഫ്. ക്യാമ്പിന് ആവേശം പകരുന്നു.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ടി.ടി. ജിസ്‌മോനെന്ന യുവനേതാവിനെയാണ് ചെന്നിത്തലയെ നേരിടാൻ എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ചെന്നിത്തലയെ നേരിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ജിസ്‌മോനെ സജീവമായിരുന്നു. അതിനാൽ യു.ഡി.എഫിന്റെ കോട്ട ഇക്കുറി തകർക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി.

സാധ്യമാകുന്ന എല്ലാ തന്ത്രങ്ങളും അവർ പയറ്റുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളും 10 വർഷത്തെ വോട്ടിങ് നിലയും പരിശോധിക്കുമ്പോൾ യു.ഡി.എഫിന്റെ ആധിപത്യത്തിന് മങ്ങലേറ്റുവെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. സർക്കാറിന്‍റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകളും ചർച്ചയാക്കിയാണ് അവർ വോട്ട് തേടുന്നത്.

ബി.ജെ.പി. നേതാവും ജില്ല അധ്യക്ഷനുമായ സന്ദീപ് വാചസ്പതിയിലൂടെ കരുത്ത് തെളിയിക്കാനാണ് എൻ.ഡി.എ ശ്രമം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുമുന്നണിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് എത്തിയതിന്റെ ആത്മവിശ്വാസവും തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും എൻ.ഡി.എ ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല (യു.​ഡി.​എ​ഫ്)

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ന്മാ​രി​ലൊ​രാ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ന്നി​ത്ത​ല​യി​ൽ 1956 മെ​യ് 25നാ​ണ് ജ​നി​ച്ച​ത്. കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം വ​ള​രെ കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ ത​ന്നെ ദേ​ശീ​യ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ത​ന്റെ 26-ാം വ​യ​സ്സി​ൽ എ​ൻ.​എ​സ്.​യു.​ഐ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്റാ​യി. 1986ൽ ​കെ. ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ന്ത്രി​മാ​രി​ലൊ​രാ​ളാ​യി. 1989ലെ ​ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്ത് നി​ന്ന് വി​ജ​യി​ച്ചു. പി​ന്നീ​ട് 1991, 1996 വ​ർ​ഷ​ങ്ങ​ളി​ലും കോ​ട്ട​യ​ത്ത് നി​ന്ന് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്റി​ലെ​ത്തി.

​1998ൽ ​കോ​ട്ട​യ​ത്ത് സി.​പി.​എ​മ്മി​ലെ കെ. ​സു​രേ​ഷ് കു​റു​പ്പി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 1999ൽ ​മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്ന് അ​ദ്ദേ​ഹം വീ​ണ്ടും ലോ​ക്സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2004ൽ ​മാ​വേ​ലി​ക്ക​ര​യി​ൽ സി.​പി.​എ​മ്മി​ലെ സി.​എ​സ്. സു​ജാ​ത​യോ​ട് അ​ദ്ദേ​ഹം പ​രാ​ജ​യം രു​ചി​ച്ചു. നാ​ല് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യും അ​ഞ്ച് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 2005 മു​ത​ൽ 2014 വ​രെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യി ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യും പി​ന്നീ​ട് 2016 മു​ത​ൽ 2021 വ​രെ കേ​ര​ള നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്. ഭാ​ര്യ അ​നി​ത യു​ണൈ​റ്റ​ഡ് ഇ​ന്ത്യാ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​ക്ക​ൾ: രോ​ഹി​ത്, ര​മി​ത്.

ടി.ടി. ജിസ്‌മോൻ (എൽ.ഡി.എഫ്)

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ടി.ടി. ജിസ്മോന്റെ കന്നി മത്സരമാണിത്. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശിയായ അദ്ദേഹം ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽനിന്നാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കയർ ഫാക്ടറി തൊഴിലാളിയായ ടി.കെ. തങ്കപ്പന്റെയും അംഗൻവാടി ജീവനക്കാരിയായ കെ. ഇന്ദിരയുടെയും മകനായ ജിസ്മോൻ, ബാലവേദിയിലൂടെയാണ് സംഘടനപ്രവർത്തനം ആരംഭിച്ചത്.

ചേർത്തല എസ്.എൻ. കോളജിലെ പഠനകാലത്ത് എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായും കേരള സർവകലാശാല യൂനിയൻ കൗൺസിലറായും പ്രവർത്തിച്ചു. പിന്നീട് എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിലെ നിയമപഠന കാലത്ത് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു.

എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ ചുമതലകളുണ്ട്. ഭാര്യ: എം.എസ്. അർച്ചന. മക്കൾ: നിരഞ്ജൻ, നീരവ്.

സന്ദീപ് വാചസ്പതി (എൻ.ഡി.എ)

ബി.ജെ.പിയുടെ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന നേതാവും നിലവിൽ ആലപ്പുഴ തെക്ക് ജില്ല പ്രസിഡന്റുമായ സന്ദീപ് വാചസ്പതിയാണ് ഹരിപ്പാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം, സംസ്ഥാന വക്താവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള സന്ദീപ് ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയാണ്.

മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സന്ദീപ് വാചസ്പതി 21,650 വോട്ടുകൾ നേടി.

Show Full Article
TAGS:Harippad Ramesh Chennithala election 
News Summary - UDF for continued victory; Left Front for coup
Next Story